Site icon CTV Online

അസമിൽ വാഹനാപകടം : 10 മരണം

Web Desk

അസമിൽ വാഹനാപകടത്തിൽ പത്ത് മരണം. അസമിലെ കരീംഗഞ്ചിൽ ഓട്ടോറിക്ഷയും ട്രക്കും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഛട് പൂജ കഴിഞ്ഞ് മടങ്ങിയ സംഘമാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ മരിച്ചവരിൽ ഭൂരിഭാഗം പേരും സ്ത്രീകളും കുട്ടികളുമാണ്. എതിർദിശയിൽ നിന്ന് വന്ന ട്രക്ക് ഓട്ടോറിക്ഷയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഒൻപത് പേർ അപകട സ്ഥലത്ത് വച്ച് തന്നെ മരണപ്പെട്ടു. ഒരാളെ ആശുപത്രിയിലെത്തിച്ചപ്പോഴാണ് മരിച്ചതെന്ന് പൊലീസ് ഉദ്യോഗസ്ഥൻ പറയുന്നു.

Exit mobile version