Site icon CTV Online

വടക്കൻ കേരളത്തിലെ ആരോഗ്യരംഗത്ത് ചികിത്സാ സൗകര്യങ്ങളുടെ പുതിയ അധ്യായത്തിന് തുടക്കമിട്ട് കെ എം സി ടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പുതിയ ചികിത്സാ സംവിധാനങ്ങളുടെയും നവീകരിച്ച വിഭാഗങ്ങളുടെയും ഉദ്ഘാടനം നടന്നു

മുക്കം : ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യയുടെ സഹായത്തോടെ പ്രവർത്തിക്കുന്ന സെക്കൻഡ് യൂണിറ്റ് എ.ഐ കാത്ത് ലാബ് തിരുവമ്പാടി എം.എൽ.എ സി.കെ. കാസിം ഉദ്ഘാടനം ചെയ്തു.

ഹൃദ്രോഗ ചികിത്സാരംഗത്ത് കൂടുതൽ കൃത്യതയും വേഗതയും ഉറപ്പാക്കുന്ന സംവിധാനങ്ങളാണ് പുതിയ കാത്ത് ലാബിലൂടെ ഒരുക്കിയിരിക്കുന്നത്. മലയോര മേഖലയിലെ ആദ്യത്തെ ക്രിട്ടിക്കൽ കെയർ വിഭാഗം എന്ന പ്രത്യേകതയോടെ സജ്ജമാക്കിയ ക്രിട്ടിക്കൽ കെയർ യൂണിറ്റിന്റെ ഉദ്ഘാടനം കുന്ദമംഗലം എം.എൽ.എ എം. എ. റസാഖ് മാസ്റ്റർ നിർവ്വഹിച്ചു.

എ.ഐ ഇന്റഗ്രേറ്റഡ് 1.5T എം.ആർ.ഐ സ്കാനിംഗ് സെന്റർ മുക്കം നഗരസഭ ചെയർപേഴ്സൺ അഡ്വ. കെ. പി. ചാന്ദിനിയും നവീകരിച്ച ഗ്യാസ്ട്രോളജി & ഗ്യാസ്ട്രോ സർജറി വിഭാഗം കെ എം സി ടി എക്സിക്യൂട്ടീവ് ട്രസ്റ്റി & ഡയറക്ടർ ഡോ. ആയിഷ നസ്റിനും ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ വെച്ച് ആശുപത്രിക്ക് പുതുതായി ലഭിച്ച ഹാർട്ട് ട്രാൻസ്പ്ലാന്റ് ലൈസൻസ് കെ എം സി ടി ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ഫൗണ്ടർ & ചെയർമാൻ ഡോ. കെ. മൊയ്തുവും ലിവർ ട്രാൻസ്പ്ലാന്റ് ലൈസൻസ് ചെയർമാൻ ഡോ. കെ. എം. നവാസും പ്രകാശനം ചെയ്തു. ആധുനിക സാങ്കേതികവിദ്യയും വിദഗ്ധ ചികിത്സയും ഒരേ കുടക്കീഴിൽ ലഭ്യമാക്കുന്നതിനൊപ്പം സാധാരണക്കാർക്ക് ഗുണമേന്മയുള്ള ചികിത്സ കൂടുതൽ എളുപ്പത്തിൽ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ പദ്ധതികൾ നടപ്പാക്കിയതെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

Exit mobile version