
newsdesk
ഹാങ്ചൗ: ഏഷ്യന്‍ ഗെയിംസില്‍ പുതുചരിത്രമെഴുതി ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം. ഫൈനലില്‍ ശ്രീലങ്കയെ തകര്‍ത്ത് സ്വര്‍ണം സ്വന്തമാക്കി. ഇന്ത്യ ഉയര്‍ത്തിയ 117 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ശ്രീലങ്കയ്ക്ക് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 96 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. 19 റണ്‍സിനാണ് ഇന്ത്യയുടെ ജയം.
ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയുടെ രണ്ടാം സ്വര്‍ണമാണിത്. ഇതുവരെ 11 മെഡലുകളാണ് ഇന്ത്യ നേടിയത്. നേരത്തെ, 2023 ലെ ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയുടെ 10 മീറ്റര്‍ പുരുഷ എയര്‍ റൈഫിള്‍ ടീം ആദ്യ സ്വര്‍ണം നേടിയിരുന്നു. പുരുഷന്മാരുടെ 10 മീറ്റര്‍ റൈഫിള്‍ ഫൈനല്‍ വ്യക്തിഗത ഇനത്തില്‍ ഐശ്വരി പ്രതാപ് സിംഗ് തോമര്‍ വെങ്കലം നേടിയപ്പോള്‍ ഇന്ത്യ 25 മീറ്റര്‍ പുരുഷന്മാരുടെ റാപ്പിഡ് ഫയര്‍ പിസ്റ്റള്‍ ടീം വെങ്കലവും നേടി. തുഴച്ചില്‍ ഇനങ്ങളില്‍ രണ്ട് വെങ്കല മെഡലുകളും നേടി
