Site icon CTV Online

ആശാ ശരത്തിന്റെ മകളും നർത്തകിയും നടിയും ആയ ഉത്തര വിവാഹിതയായി

WebDesk

ആശാ ശരത്തിന്റെ മകളും നടിയും നർത്തകിയുമായ ഉത്തര വിവാഹിതയായി. ആദിത്യനാണ് ഉത്തരയുടെ വരൻ. കൊച്ചിയിൽ അഡ്‌ലക്‌സ് ഇന്റർനാഷ്ണൽ കൺവെൻഷനിൽ വച്ച് നടക്കുന്ന വിവാഹത്തിൽ നിരവധി താരങ്ങൾ പങ്കെടുത്തു. മുംബൈയിൽ ജൂഹു ബീച്ചിന് സമീപമുള്ള ഹോട്ടലിൽ വിവാഹ റിസപ്ഷനും നടക്കും.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഉത്തരയുടെ മെഹന്ദി, ഹൽദി സംഗീത് നൈറ്റ് പോലെ വിവാഹാഘോഷവുമായി ബന്ധപ്പെട്ട് മറ്റ് ചടങ്ങുകൾ നടന്നിരുന്നു. വൻ താരനിരയാണ് ഉത്തരയുടെ വിവാഹത്തിനായി എത്തുന്നത്.
2022 ഒക്ടോബർ 23നായിരുന്നു ഉത്തരയുടെ വിവാഹനിശ്ചയം. കൊച്ചിയിൽ വച്ച് നടന്ന ചടങ്ങിൽ മമ്മൂട്ടി, സുരേഷ് ഗോപി, രഞ്ജി പണിക്കർ ഉൾപ്പെടെ നിരവധി താരങ്ങൾ പങ്കെടുത്തിരുന്നു. 2021 ലെ മിസ് കേരള റണ്ണര് ആപ്പായിരുന്ന ഉത്തര മനോജ് ഖന്നയുടെ സംവിധാനത്തിൽ ഒരുങ്ങിയ ‘ഖെദ്ദ’ എന്ന സിനിമയിൽ വേഷമിട്ടിരുന്നു.

Exit mobile version