NEWSDESK
ന്യൂഡൽഹി: ജമ്മുകാശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ കേന്ദ്ര സർക്കാർ നടപടിയിൽ സുപ്രീം കോടതി വിധി പ്രസ്താവം തുടങ്ങി. ആർട്ടിക്കിൾ 370 ഒരു താൽക്കാലികം മാത്രമാണെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് വ്യക്തമാക്കി. കാശ്മീരിന് മാത്രമായി പ്രത്യേക പരമാധികാരമില്ല. 370ആം അനുച്ഛേദം യുദ്ധ സാഹചര്യത്തിൽ ഏർപ്പെടുത്തിയതാണ്. മറ്റ് സംസ്ഥാനങ്ങൾക്കില്ലാത്ത അധികാരം ജമ്മുകാശ്മീരിനായില്ലെന്നും സുപ്രീം കോടതി വിധിയിൽ പറയുന്നു. കാശ്മീരിൽ നിയമസഭ പിരിച്ചുവിട്ടതിൽ ഇടപെടുന്നില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി.