Site icon CTV Online

കാരിയറുടെ സഹായത്തോടെ സ്വര്‍ണക്കവര്‍ച്ച: അര്‍ജുന്‍ ആയങ്കി അറസ്റ്റില്‍

Web Desk

കരിപ്പൂരിൽ കാരിയറുടെ ഒത്താശയോടെ കടത്തുകാരെ വെട്ടിച്ച് സ്വര്‍ണം തട്ടിയെടുത്തെന്ന കേസില്‍ കരിപ്പൂർ സ്വർണക്കടത്തു കേസ് പ്രതി അർജുൻ ആയങ്കി അറസ്റ്റിൽ. പയ്യന്നൂരിൽനിന്നു പിടികൂടിയ അർജുൻ ആയങ്കിയെ കൊണ്ടോട്ടി പൊലീസ് സ്റ്റേഷനിലെത്തിച്ചു. കരിപ്പൂരിൽ ഇൻഡിഗോ വിമാനത്തിലെത്തിയ മഹേഷ് എന്ന കാരിയറിൽനിന്ന് അയാളുടെ തന്നെ ഒത്താശയോടെ സ്വർണം തട്ടുകയായിരുന്നു. കാരിയർ മഹേഷ്, ഇയാൾക്കൊപ്പമുണ്ടായിരുന്ന പരപ്പനങ്ങാടി സ്വദേശികളായ മൊയ്തീൻ കോയ, മുഹമ്മദലി, സുഹൈൽ, അബ്ദുൽ എന്നിവർ മൂന്നാഴ്ച മുന്‍പ് പിടിയിലായിരുന്നു. ഈ സംഘത്തെ നിയന്ത്രിച്ചിരുന്നത് അർജുൻ ആയങ്കിയായിരുന്നു.

Exit mobile version