അരീക്കോട് കീഴുപറമ്പിൽ ,ക്വാറിയിലെ കുളത്തിൽ മുങ്ങിത്താഴ്ന്ന അഭിനന്ദയും ആര്യയും മരണപ്പെട്ടു

കീഴ്പറമ്പ് : അരീക്കോട് കീഴുപറമ്പിൽ ക്വാറിയിലെ കുളത്തിൽ കുളിക്കുന്നതിനിടെ മുങ്ങി ത്താഴ്ന്നതിനെ തുടർന്നു ചികിത്സയിലായിരുന്ന കീഴുപറമ്പ് കുനിയിൽ പാലാപറമ്പിൽ സന്തോഷിൻ്റെ മകൾ അഭിനന്ദ (12) . ഒപ്പം അപകടത്തിൽപെട്ട അയൽവാസി ചെറുവാലക്കൽ പാലാപറമ്പിൽ ഗോപിനാഥന്റെ മകൾ ആര്യയും (16) മരണപ്പെട്ടു അരീക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരിന്നു.

മൂന്ന് കുട്ടികൾ ആണ് അപകടത്തിൽ പെട്ടത്. ഒരാളെ ചികിത്സയിൽ ഉള്ള ആര്യയുടെ അച്ഛന്റെ സഹോദരി ബിന്ദു ആണ് രക്ഷിച്ചത്. അപ്പോഴേക്കും മറ്റു രണ്ട് കുട്ടികൾ മുങ്ങിപ്പോയി.
കഴിഞ്ഞ ഞായറാഴ്‌ച ഉച്ചയ്ക്കു രണ്ടോടെ കൂട്ടുകാർക്കൊപ്പമാണ് ഇരുവരും കുളിക്കാൻ പോയത്. നീന്തി കുളിക്കുന്നതിനിടെ ഇവർ മുങ്ങിത്താഴ്ന്നതോടെ, കൂടെയുണ്ടായിരുന്നവർ ശബ്ദമുണ്ടാക്കി ആളെക്കൂട്ടി. അരീക്കോട് പൊലീസും മുക്കത്തുനിന്ന് അഗ്നിരക്ഷാ സേനയും സ്‌ഥലത്തെത്തുമ്പോഴേക്കു പ്രദേശവാസികൾ ഇരുവരെയും പുറത്തെടുത്തിരുന്നു.


തുടർന്നു പൊലീസുകാരും ഫയർഫോഴ്സ് ഉദ്യോഗസ്ഥരും ചേർന്നാണ് ആശുപത്രിയിലെത്തിച്ചത്. ആശുപത്രിയിൽ എത്തിക്കാനുള്ള ശ്രമത്തിനിടെ പൊലീസ് വാഹനം കേടായി. പിന്നീട് ഫയർഫോഴ്സിന്റെ വാഹനത്തിൽ ആണ് ആശുപത്രിയിൽ എത്തിച്ചത്.അഭിനന്ദ കീഴുപറമ്പ് ഗവ. ഹയർ സെക്കന്‌ഡറി ഹൈസ്‌കൂൾ ഏഴാം ക്ലാസ് വിദ്യാർഥിയാണ്. മാതാവ്: ജിഷി. സഹോദരി: അഹല്യ.

error: Content is protected !!