Site icon CTV Online

അനധികൃതമായി കാറിൽ കടത്തിയ 1.29 കോടിയുടെ കുഴൽപണവുമായി താമരശ്ശേരി കോരങ്ങാട് സ്വദേശി പിടിയിൽ

അരീക്കോട് ∙ അനധികൃതമായി കാറിൽ കടത്തുകയായിരുന്ന 1.29 കോടി രൂപ പൊലീസ് പിടികൂടി. ജില്ലാ പൊലീസ് മേധാവി ആർ.വിശ്വനാഥിനു ലഭിച്ച രഹസ്യ വിവരത്തെ തുടർന്നായിരുന്നു നടപടി.

താമരശ്ശേരി കോരങ്ങാട് കാതിരി വട്ടക്കുഴിയിൽ ഹൗസിൽ അബ്ദുൽ നാസറിന് (59) എതിരെ പൊലീസ് കേസെടുത്തു. വിളയിൽ ഹാജിയാർപടിയിൽ വച്ചു ഇൻസ്‌പെക്ടർ വി.സിജിത്തിന്റെ നേതൃത്വത്തിൽ എസ്‌ഐ രാജശേഖരൻ, സിവിൽ പൊലീസ് ഓഫിസർമാരായ സിസിത്, ബിജു, സജീവ്, ജില്ലാ പൊലീസ് മേധാവിയുടെ സ്പെഷൽ സ്ക്വാഡ് അംഗങ്ങളും ചേർന്നാണു പണം പിടികൂടിയത്.

Exit mobile version