
newsdesk
തിരുവനന്തപുരം: ആറുമാസത്തിലേറെയായി റേഷന്‍ വാങ്ങാത്തവരുടെ റേഷന്‍ കാര്‍ഡുകള്‍ അടുത്ത മാസം മുതല്‍ റദ്ദാകും. സംസ്ഥാനത്ത് ഏതാണ്ട് ആറുലക്ഷത്തോളം കാര്‍ഡുകളാണ് ഇതില്‍ ഉള്‍പ്പെടുക. കാര്‍ഡ് അംഗങ്ങളുടെ വിവരങ്ങള്‍ കേന്ദ്രീകൃതമായി സൂക്ഷിക്കുകയും താഴെത്തട്ടില്‍വരെ വിതരണം പൂര്‍ണമായി കേന്ദ്രം നിരീക്ഷിക്കുകയും ചെയ്യുന്നതാണ് സ്മാര്‍ട്ട് പിഡിഎസ് (സ്‌കീം ഫോര്‍ മോഡണൈസേഷന്‍ ആന്‍ഡ് റിഫോംസ് ഡിസ്ട്രിബ്യൂഷന്‍ സിസ്റ്റം). 2024ലാണ് കേരളം ധാരണാപത്രം ഒപ്പിട്ടത്.
മഞ്ഞ, പിങ്ക് വിഭാഗത്തില്‍ ഏകദേശം 45,000 കാര്‍ഡുകളും 66,000 ഗുണഭോക്താക്കളുമാണുള്ളത്. നീല, വെള്ള, ബ്രൗണ്‍ മുന്‍ഗണന ഇതര വിഭാഗത്തില്‍ 5.6 ലക്ഷത്തിലേറെ കാര്‍ഡുകളും 15 ലക്ഷത്തിലേറെ ഗുണഭോക്താക്കളുമുണ്ട്.
കാര്‍ഡുകള്‍ മരവിപ്പിച്ചാല്‍ എന്തുചെയ്യണം?
കാര്‍ഡുകള്‍ മരവിപ്പിച്ചാല്‍ മൂന്നുമാസത്തിനകം കാര്‍ഡിലെ മുഴുവന്‍ അംഗങ്ങളും ഇ-കെവൈസി പൂര്‍ത്തിയാക്കണം. അല്ലെങ്കില്‍ ഈ കാര്‍ഡുകള്‍ക്ക് ആനുകൂല്യങ്ങള്‍ ലഭിക്കില്ല. ഇ-കെവൈസി പൂര്‍ത്തിയാക്കിയാല്‍ റേഷന്‍ വിതരണം പുനരാരംഭിക്കും.
ഒരേ വ്യക്തി രാജ്യത്തെ മറ്റേതെങ്കിലും സംസ്ഥാനത്തിലെ റേഷന്‍ കാര്‍ഡില്‍ അംഗമായാലും കണ്ടെത്തും. ഇവരുടെ കാര്‍ഡും മരവിപ്പിക്കും. ഇവര്‍ മൂന്നുമാസത്തിനകം ഇ -കെവൈസി പൂര്‍ത്തിയാക്കി, ഒരു റേഷന്‍ കാര്‍ഡില്‍ മാത്രം പേര് നിലനിര്‍ത്തി മറ്റുള്ളവയില്‍നിന്ന് ഒഴിവാക്കണം.
