
WebDesk
തൃശൂർ വടക്കാഞ്ചേരി ഉത്രാളിക്കാവിൽ പൂരത്തോടനുബന്ധിച്ച് പറപ്പുറപ്പാടിൻ്റെ ഭാഗമായുള്ള വെടിക്കെട്ടിന് അനുമതി. ഇന്ന് രാത്രി എട്ടിനാണ് വെടിക്കെട്ട്. ജില്ലാ കലക്ടറുടെ സാന്നിധ്യത്തിൽ നടത്തിയ ചർച്ചയിലാണ് തീരുമാനം. സേവ്യർ ചിറ്റിലപ്പിള്ളി MLA, പൊലീസ് കമ്മീഷണർ, ADM, ആഘോഷ കമ്മിറ്റി ഭാരവാഹികൾ എന്നിവരാണ് ചർച്ചയുടെ ഭാഗമായത്.
ചർച്ചയിൽ സുരക്ഷ ഉറപ്പാക്കി വെടിക്കെട്ട് നടത്തുമെന്ന് ആഘോഷ കമ്മിറ്റി ഭാരവാഹികൾ ഉറപ്പ് നൽകിയതിനാലാണ് അനുമതി നൽകിയത്. വെടിക്കോപ്പുകൾ സൂക്ഷിക്കാൻ മാഗസിൻ സജ്ജമെന്ന് യോഗത്തിൽ അറിയിച്ചു. സുരക്ഷയൊരുക്കാൻ പൊലീസിന് നിർദേശം നൽകിയിട്ടുണ്ട്. മധ്യകേരളത്തിലെ പ്രശസ്തമായ വേല ഉത്സവങ്ങളിൽ ഏറ്റവും പ്രധാനമാണ് വെടിക്കെട്ടിനു പ്രാധാന്യമുള്ള ഉത്രാളിക്കാവ് പൂരം.
