Site icon CTV Online

റസിഡന്റ് ട്യൂട്ടര്‍ നിയമനം ;അപേക്ഷ ക്ഷണിച്ചു

Web Desk

തിരുത്തിയാട് ഗവ.ബോയ്സ് പോസ്റ്റ്മെട്രിക് ഹോസ്റ്റലില്‍ റസിഡന്റ് ട്യൂട്ടറെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ കോളേജ് അദ്ധ്യാപകരോ ഹയര്‍ സെക്കന്ററി അദ്ധ്യാപകരോ ആയിരിക്കണം. ഇവരുടെ അഭാവത്തില്‍ ബിരുദാനന്തര ബിരുദവും ബിഎഡും ഉള്ളവരെയും പരിഗണിക്കുമെന്ന് ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ അറിയിച്ചു. താല്‍പ്പര്യമുള്ളവര്‍ അപേക്ഷയും ബയോഡാറ്റയും സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകളും സഹിതം സെപ്തംബര്‍ എട്ടിനകം ജില്ലാ പട്ടികജാതി വികസന ഓഫീസര്‍, പട്ടികജാതി വികസന വകുപ്പ്, സിവില്‍ സ്റ്റേഷന്‍, കോഴിക്കോട്-673020 എന്ന വിലാസത്തില്‍ അപേക്ഷിക്കണം. ഫോണ്‍ : 0495 2370379.

Exit mobile version