Site icon CTV Online

ചാത്തമംഗലം എം.ഇ.എസ് കോളേജിൽ വിദ്യാർത്ഥികൾക്ക് ആൻ്റി റാഗിംഗ് ബോധവൽക്കരണം നടത്തി.

കളൻതോട്: ചാത്തമംഗലം എം.ഇ.എസ് കോളേജിൽ വിദ്യാർത്ഥികൾക്ക് ആൻ്റി റാഗിംഗ് ബോധവൽക്കരണം നടത്തി. കോളേജ് മാനേജ്മെൻ്റ് ട്രഷറർ ATM അഷ്റഫ് ആധ്യക്ഷ്യം വഹിച്ച ചടങ്ങ് മാനേജ്മെൻ്റ് സെക്രട്ടറി പ്രൊഫ വി. കുട്ടൂസ ഉദ്ഘാടനം ചെയ്തു. കുന്ദമംഗലം സബ് ഇൻസ്പെക്ടർ ജിഷീദ് കുമാർ മുഖ്യ പ്രഭാഷണം നടത്തി. വിദ്യാർത്ഥികളുടെ ഭാവി നശിപ്പിക്കുന്ന റാഗിംഗിനെതിരെ അണിനിരക്കണമെന്നും നിയമവശങ്ങൾ കുട്ടികൾ മനസ്സിലാക്കണമെന്നും അദ്ദേഹം പറഞ്ഞു.


മാനേജ്മെൻ്റ് ജോയിൻ്റ് സെക്രട്ടറി ഒ. കെ അഷ്റഫ് , ആൻ്റി റാഗിംഗ് കമ്മിറ്റി ചെയർമാൻ തഹ്സിൻ എം. എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. പ്രിൻസിപ്പൽ ഷെഫീക് ആലത്തൂർ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി അഷ്റഫ് നന്ദിയും ആശംസിച്ചു.

Exit mobile version