Site icon CTV Online

അൻസാർ അരിമ്പ്രയെ ആദരിച്ചു

കൊടിയത്തൂർ : സാഹിത്യ മേഖലയിൽ ഇംഗ്ലീഷ് കവിതകളുടെ ( OASIS, HAIL STONE)സമാഹാരമൊരുക്കി നാടിന് അഭിമാനമായി മാറിയ അൻസാർ അരിമ്പ്രയെ മാനവ സൗത്ത് കൊടിയത്തൂർ ആദരിച്ചു.അനസ് താളത്തിൽ അധ്യക്ഷതവഹിച്ച ചടങ്ങിൽ മാനവാ സൗത്ത് കൊടിയത്തൂരിന്റെ സെക്രട്ടറിയും ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡണ്ടുമായ വി വസീഫ് ഉപഹാരം നൽകി.

മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി ടി സി അബ്ദുല്ല, വളപ്പിൽ വീരാൻ കുട്ടി, ഉമ്മർ കൊയപ്പത്തൊടി, രവീന്ദ്രൻ മണക്കാടി, മുജീബ്, സെലീന മുജീബ്, എൻ കെ ആബിദ്, എന്നിവർ പ്രസംഗിച്ചു. ഹാഷ്മി നിയാസ് സ്വാഗതവും സി ടി ഗഫൂർ നന്ദിയും പറഞ്ഞു.

Exit mobile version