Site icon CTV Online

ഒരു കെപിസിസി ജനറല്‍ സെക്രട്ടറി കൂടി രാജിവച്ചു

Web Desk

കെപിസിസി ജനറല്‍ സെക്രട്ടറി ജി രതികുമാര്‍ രാജിവച്ചു. സംഘടനപരമായ വിഷയങ്ങളിലുള്ള അതൃപ്തിയാണ് രാജിക്ക് കാരണമെന്ന് കെപിസിസി പ്രസിഡന്റിന് അയച്ച കത്തില്‍ രതികുമാര്‍ പറയുന്നു.
കഴിഞ്ഞ നാല്‍പ്പത് വര്‍ഷക്കാലമായി കോണ്‍ഗ്രസ് പ്രവര്‍ത്തകനായ താന്‍ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് രാജിവെച്ചതായും സംഘടനാപരമായ പല വിഷയങ്ങളും നേരിട്ട് അറിയിക്കാന്‍ ശ്രമിച്ചിട്ടും നിര്‍ഭാഗ്യവശാല്‍ കഴിഞ്ഞിട്ടില്ലെന്നും കെപിസിസി പ്രസിഡന്റിന് അയച്ച കത്തില്‍ രതികുമാര്‍ പറയുന്നു. ഇന്നലെ കോണ്‍ഗ്രസ് നേതാവ് കെപി അനില്‍കുമാറും പാര്‍ട്ടി വിട്ടിരുന്നു. അതിന് പിന്നാലെയാണ് രതികുമാറും കോണ്‍ഗ്രസ് വിട്ടത്.

Exit mobile version