Site icon CTV Online

ശ്രീജേഷിന് അംഗീകാരം നല്‍കാത്തതില്‍ സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച് അഞ്ജു ബോബി ജോര്‍ജ്

Web Desk

ഒളിമ്പിക് ഹോക്കിയില്‍ 41 വര്‍ഷത്തിനു ശേഷം മെഡല്‍ നേടിയ ഇന്ത്യന്‍ ഹോക്കി ടീം അംഗവും ഗോള്‍കീപ്പറുമായ പി.ആര്‍ ശ്രീജേഷിന് അംഗീകാരം നല്‍കാത്തതില്‍ സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച് ഒളിമ്പ്യന്‍ അഞ്ജു ബോബി ജോര്‍ജ്.ശ്രീജേഷിന് അര്‍ഹിക്കുന്ന ആദരം കിട്ടിയില്ലെന്നത് സത്യമാണെന്ന് അഞ്ജു മാതൃഭൂമി ന്യൂസിനോട് പ്രതികരിച്ചു. ലോക ചാമ്പ്യന്‍ഷിപ്പ് മെഡല്‍ കിട്ടിയപ്പോള്‍ തന്നോടും കാണിച്ചത് ഇതേ സമീപനമാണെന്നു പറഞ്ഞ അഞ്ജു അന്ന് ഖജനാവ് കാലിയാണെന്നാണ് സംസ്ഥാന സര്‍ക്കാര്‍ പറഞ്ഞതെന്നും കൂട്ടിച്ചേര്‍ത്തു. സംസ്ഥാന സര്‍ക്കാരിന്റെ ഈ സമീപനം മാറണമെന്ന് പറഞ്ഞ മുന്‍ താരം മെഡല്‍ നേട്ടം അഭിമാനമാണെന്ന് കേരളത്തിന് തോന്നണമെന്നും ചൂണ്ടിക്കാട്ടി. ഒളിമ്പിക് ഹോക്കിയില്‍ വെങ്കലം നേടിയ ഇന്ത്യന്‍ ഹോക്കി ടീമംഗം ശ്രീജേഷിന് സംസ്ഥാന സര്‍ക്കാര്‍ അര്‍ഹിക്കുന്ന അംഗീകാരം നല്‍കാത്തതിനെതിരേ വിവിധ കോണുകളില്‍നിന്നു വിമര്‍ശനം ഉയരുന്നതിനിടെയാണ് അഞ്ജു ബോബി ജോര്‍ജിന്റെ പ്രതികരണം. ഗോള്‍കീപ്പര്‍ ശ്രീജേഷിന്റെ മികവിലാണ് ഇന്ത്യ സെമിയിലേക്ക് മുന്നേറിയതും ഒടുവില്‍ വെങ്കല മെഡല്‍ പോരാട്ടത്തില്‍ ജര്‍മനിയെ തകര്‍ത്ത് കിരീടം നേടിയതും.

Exit mobile version