Site icon CTV Online

തൃക്കാക്കരയിലെ നായകളുടെ കൂട്ടക്കൊല; പ്രതിഷേധവുമായി രഞ്ജിനി ഹരിദാസ്

Web Desk

തൃക്കാക്കരയില്‍ നായകളെ കൂട്ടമായി കൊന്നൊടുക്കിയ സംഭവത്തില്‍ പ്രതിഷേധവുമായി രഞ്ജിനി ഹരിദാസ്. രഞ്ജിനിയുടെ നേതൃത്വത്തില്‍ മൃഗസ്‌നേഹികള്‍ തൃക്കാക്കര നഗരസഭയ്ക്ക് മുന്നില്‍ കുത്തിയിരുന്നു പ്രതിഷേധിക്കുകയാണ്. കഴിഞ്ഞ ദിവസം 30 നായ്ക്കളുടെ ജഡം തൃക്കാക്കര നഗരസഭാ യാര്‍ഡില്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ഹൈക്കോടതി ഇടപെടുകയും പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്യുകയും ഉണ്ടായി.

നായ്ക്കളെ കൊന്നത് നഗരസഭയുടെ നിര്‍ദേശ പ്രകാരമാണ് എന്ന് പ്രതികള്‍ മൊഴി നല്‍കിയതായാണ് സൂചന.ഈ സാഹചര്യത്തിലാണ് രഞ്ജിനി ഹരിദാസിന്റെ നേതൃത്വത്തിലുള്ള മൃഗസ്‌നേഹികള്‍ പ്രതിഷേധം നടത്തിയത്. നായ്ക്കളെ കൈകളില്‍ പിടിച്ചുകൊണ്ടാണ് പ്രതിഷേധം. കുറ്റവാളികള്‍ക്കെതിരെ ഉചിതമായ നടപടി എടുക്കണമെന്നാണ് ഇവരുടെ ആവശ്യം.

നഗരസഭാ ചെയര്‍മാന്‍ രാജിവെക്കണമെന്നും ചെയര്‍മാനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷവും ശക്തമായ സമരം സംഘടിപ്പിക്കുന്നുണ്ട്. അതേസമയം എന്തിനാണ് നായ്ക്കളെ കൊന്നുതള്ളിയത് എന്നതിന് വ്യക്തമായ ഉത്തരം പ്രതികള്‍ ഇപ്പോഴും നല്‍കിയിട്ടില്ല. ഇവരെ വിശദമായി ചോദ്യം ചെയ്യാന്‍ തന്നെയാണ് പൊലീസ് തീരുമാനിച്ചിരിക്കുന്നത്. നായ്ക്കളെ കൊന്നു തള്ളാന്‍ നഗരസഭ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെങ്കില്‍ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ഹൈക്കോടതിയും നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. നായകളെയോ മൃഗങ്ങളെയോ മുറിവേല്‍പ്പിക്കുകയോ കൊലപ്പെടുത്തുകയോ ചെയ്യുന്നത് ഇന്ത്യന്‍ ശിക്ഷാ നിയമം 248, 249 പ്രകാരം മൂന്നു വര്‍ഷം വരെ തടവു കിട്ടാവുന്ന ശിക്ഷയാണ്

Exit mobile version