
newsdesk
തിരുവമ്പാടി • ആനക്കാംപൊയിൽ പതങ്കയം ടൂറിസ്‌റ്റ് കേന്ദ്രത്തിൽ വെള്ളച്ചാട്ടത്തിന് സമീപത്തെ പുഴയിൽ നിന്ന, ഏറെ പഴക്കമുള്ളതും പത്തടി വണ്ണവും നൂറടി : നീളവുമുള്ള 2 ഇലുപ്പ മരങ്ങൾ മു റിച്ചു കടത്തിയവർക്കതിരെ നടപടി വേണമെന്ന് കേരള കോൺഗ്രസ് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.മണ്ഡലം പ്രസിഡന്റ് ജോൺ ചാക്കോ അധ്യക്ഷത വഹിച്ചു.
കേരള യൂത്ത് ഫ്രണ്ട് സംസ്‌ഥാന ജനറൽ സെക്രട്ടറി ഷിനോയി അടയ്ക്കാപ്പാറ, ബേബി കാരക്കാട്ട്, ബെന്നി മണിക്കൊ മ്പേൽ, സാജു പൊട്ടനാനി, മാത്യു കുന്നുംപുറം, ജോസുകുട്ടി പൂതക്കുഴി, ജോണി വാണിയ പ്പുര, ജോസ് മുട്ടത്തുകുന്നേൽ, ടോണി കളപ്പുര, കെ.വി.ജോസ് എന്നിവർ പ്രസംഗിച്ചു.