Site icon CTV Online

വീണ്ടും ആശങ്കയായി അമീബിക് മസ്തിഷ്ക്ക ജ്വരം; കോഴിക്കോട് വയോധികൻ മരിച്ചു

കോഴിക്കോട്: ജില്ലയിൽ വീണ്ടും അമീബിക് മസ്തിഷ്ക്ക ജ്വരം ബാധിച്ചു മരണം റിപ്പോർട്ട് ചെയ്തു. പുതിയങ്ങാടി സ്വദേശി സച്ചിദാനന്ദൻ ആണ് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. എഴുപത്തി രണ്ടു വയസായിരുന്നു.

ഒരാഴ്ച മുൻപാണ് സച്ചിദാന്ദനെ കടുത്ത ചർദിയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്നലെ രാത്രിയോടെയാണ് മരണം സംഭവിച്ചത്. മരണ ശേഷമാണ് അമീബിക് മസ്തിഷ്ക ജ്വരമാണെന്ന് സ്ഥിരീകരികരിച്ചത്.

രോഗം ബാധിച്ചത് എവിടെ നിന്നാണെന്ന് വ്യക്തമല്ല. ഇയാളുടെ വീട്ടിലെ കിണർ വെള്ളം പരിശാധനക്കയച്ചിരിക്കുകയാണ്. ജില്ലയിൽ ജാഗ്രത വർധിപ്പിച്ചു. കെട്ടികിടക്കുന്ന ജലാശയങ്ങളിൽ ഇറങ്ങുന്നത് നിരോധിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം മൂന്ന് മാസ്സമുള്ള കുഞ്ഞു അടക്കം പത്തിലധികം പേരാണ് കോഴിക്കോട് ജില്ലയിൽ മാത്രം അമീബിക് മസ്തിഷ്ക്ക ജ്വരം മൂലം മരണപ്പെട്ടത്.

Exit mobile version