Site icon CTV Online

വെള്ളിയാഴ്ച കേരളത്തിലേക്കില്ല; സന്ദര്‍ശനം മാറ്റിവച്ച് അമിത് ഷാ

Web Desk

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഏപ്രില്‍ 29ന് നിശ്ചയിച്ചിരുന്ന കേരള സന്ദര്‍ശനം മാറ്റിവച്ചു. ചില ഔദ്യോഗിക കാരണങ്ങളാല്‍ സന്ദര്‍ശനം നീട്ടി വച്ചതായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ അറിയിച്ചു. പുതുക്കിയ തിയതി പിന്നീട് അറിയിക്കും.കേരളത്തിലെ സാമൂഹികസ്ഥിതി ഗൗരവത്തോടെ കാണണമെന്നും കേന്ദ്രസർക്കാർ വിശദമായ പരിശോധനയ്ക്കു വിധേയമാക്കണമെന്നും ആവശ്യപ്പെട്ട് ആർഎസ്എസ് സംസ്ഥാന നേതൃത്വം 29ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ കാണാനിരിക്കുകയായിരുന്നു. ബിജെപിയിൽ പഞ്ചായത്തുതലം മുതൽ നടന്ന പുനഃസംഘടനയുടെ റിപ്പോർട്ട് സംഘടനാ സെക്രട്ടറി ദേശീയ നേതൃത്വത്തിനു കൈമാറിയിരുന്നു. സംസ്ഥാന ഭാരവാഹിയോഗത്തിൽ കേരളത്തിലെ ബിജെപിയുടെ വളർച്ചയും ഈ സന്ദർശനത്തിൽ അമിത് ഷാ വിലയിരുത്തിയേനെ.

Exit mobile version