newsdesk
കോഴിക്കോട്∙ അമീബിക് മസ്തിഷ്ക ജ്വരം ഇടയ്ക്കിടെ റിപ്പോർട്ട് ചെയ്യപ്പെടുന്നതിന് കാലാവസ്ഥാ മാറ്റം കാരണമായെന്ന് കരുതുന്നുവെന്ന് ബേബി മെമ്മേറിയൽ ആശുപത്രിയിലെ കൺസൽറ്റന്റ് പീഡിയാട്രിക് ഇന്റൻസിവിസ്റ്റ് ഡോ. അബ്ദുൽ റൗഫ്. ഒന്നരമാസത്തിനിടെ 3 കുട്ടികൾക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 2 പേർ മരിച്ചു. നിലവിൽ ആശുപത്രിയിലുള്ള കുട്ടിയെയും ഇതേ അസുഖം ബാധിച്ച് മരിച്ച കണ്ണൂർ സ്വദേശിയായ കുട്ടിയെയും ചികിത്സിച്ച ഡോക്ടറാണ് അബ്ദുൽ റൗഫ്.
അസുഖം ബാധിച്ചാൽ മരുന്നുകളോട് പ്രതികരിക്കാത്തതാണ് പ്രധാന പ്രശ്നമെന്ന് അദ്ദേഹം പറഞ്ഞു. ‘‘അമീബിക് മസ്തിഷ്ക ജ്വരത്തെ പ്രതിരോധിക്കുന്നതിന് നിലവിൽ രാജ്യാന്തര തലത്തിലുള്ള ചികിത്സകളാണ് നൽകുന്നത്. കൂടാതെ സർക്കാർ ഇടപെട്ട് ജർമനിയിൽ നിന്ന് പുതിയൊരു മരുന്ന് കൊണ്ടുവരാൻ ശ്രമം നടക്കുന്നുണ്ട്. യുഎസിലാണ് ഈ മരുന്ന് പരീക്ഷിച്ചത്.
യുഎസിലെ സിഡിസി (സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ) അനുശാസിക്കുന്ന രീതിയിലാണ് കേരളത്തിൽ ചികിത്സ നൽകുന്നത്. അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ഫറോക്ക് സ്വദേശിയായ പന്ത്രണ്ടുകാരനാണ് ചികിത്സയിലുള്ളത്.