
Entertainment Desk
സിനിമാ പ്രവര്‍ത്തകരെ ജോലി ചെയ്യാന്‍ അനുവദിക്കണമെന്ന് സംവിധായകന് അല്‍ഫോണ്‍സ് പുത്രന്‍. ഭക്ഷണം വില്‍ക്കുന്നവരെയും പാല്‍ വില്‍ക്കുന്നവരെയും ജോലി ചെയ്യാന്‍ അനുവദിക്കുന്നുണ്ടെന്നും എന്തുകൊണ്ടാണ് സിനിമ ഷൂട്ടിംഗ് അനുവദിക്കാത്തതെന്നും അല്‍ഫോണ്‍സ് പറഞ്ഞു.
സിനിമാ പ്രവര്‍ത്തകരെ ജോലി ചെയ്യാന്‍ അനുവദിക്കാത്തത് എന്തുകൊണ്ടാണ്. ഞങ്ങള്‍ എങ്ങിനെ ഭക്ഷണം കഴിക്കും, എങ്ങിനെ പാല്‍ വാങ്ങും, കുട്ടികളെ എങ്ങിനെ പഠിപ്പിക്കും, എങ്ങനെ ഒരു പെന്‍സില്‍ ബോക്‌സ് വാങ്ങും, ഞങ്ങള്‍ എങ്ങനെ പണം സമ്പാദിക്കും എന്നും അല്‍ഫോണ്‍സ് ചോദിക്കുന്നു.
തിയേറ്ററുകള്‍ എന്ന പോലെ തന്നെ സിനിമാ ഷൂട്ടിംഗും നടക്കുന്നില്ല. സിനിമയില്‍ ഒരു ക്ലോസ് അപ്പ് അല്ലെങ്കില്‍ വൈഡ് ഷോട്ട് ഷൂട്ട് ചെയ്യേണ്ടിവന്നാലും രണ്ട് മീറ്ററോ അതില്‍ കൂടുതലോ നില്‍ക്കണം. അപ്പോള്‍ നിങ്ങള്‍ ഇവിടെ എന്ത് യുക്തിയാണ് പറയുന്നത്? എന്നും അല്‍ഫോണ്‍സ് ചോദിച്ചു.
ദയവായി ചിന്തിച്ച് ഒരു പരിഹാരം പറയണമെന്നും അല്‍ഫോണ്‍സ് പുത്രന്‍ ഫേസ്ബുക്കില്‍ അഭ്യര്‍ത്ഥിച്ചു.
അല്‍ഫോണ്‍സിന്റെ പോസ്റ്റിനെ പിന്തുണച്ചും എതിര്‍ത്തും നിരവധിപേര്‍ രംഗത്ത് എത്തി.ഭക്ഷണവും പാലും അത്യാവശ്യമാണെന്നും സിനിമ പോലുള്ള ലക്ഷ്വറി അല്ല വേണ്ടതെന്നും ഒരാള്‍ കമന്റ് ചെയ്തിരുന്നു. ഇതിന് മറുപടിയായും അല്‍ഫോണ്‍സ് രംഗത്ത് എത്തി.നിങ്ങള്‍ക്ക് സിനിമ ആവശ്യമായിരിക്കില്ല. പക്ഷേ എന്റെ പ്രൊഫഷനാണ് സിനിമ. എന്റെ ആവശ്യകത ചോദിക്കാനുള്ള അവകാശം എനിക്കുണ്ടെന്നും അല്‍ഫോണ്‍സ് പറഞ്ഞു.
