Site icon CTV Online

സിൽവർലൈൻ സംവാദം: അലോക് വർമയും ആർ ശ്രീധറും പിൻമാറി

Web Desk

സിൽവർലൈൻ സംവാദത്തിൽ നിന്ന് അലോക് വർമയും ആർ ശ്രീധറും പിൻമാറി. സർക്കാരിന്റെ ഉദ്ദേശശുദ്ധിയെ സംശയിക്കുന്നുവെന്നാണ് അലോക് വർമ പറഞ്ഞത്.സിൽവർലൈനെ എതിർക്കുന്ന രണ്ട് പേരാണ് നിലവിൽ സംവാദത്തിൽ നിന്ന് പിന്മാറിയിരിക്കുന്നത്. സംവാദത്തിൽ വ്യക്തത വേണമെന്ന ആവശ്യത്തിൽ മറുപടി ലഭിക്കാതിരുന്നതോടെയാണ് അലോക് വർമ പിൻമാറിയത്. സംവാദത്തിൽ പങ്കെടുക്കില്ലെന്ന് കാണിച്ച് അലോക് വർമ ചീഫ് സെക്രട്ടറിക്ക് മെയിൽ അയച്ചു. പരിസ്ഥിതി പ്രവർത്തകൻ ശ്രീധർ രാധാകൃഷ്ണനും പങ്കെടുക്കുന്നില്ല. ഇക്കാര്യം ശ്രീധർ കെ-റെയിലിനെ അറിയിച്ചു. തിങ്കളാഴ്ച ജോസഫ് സി മാത്യുവിനെ ഒഴിവാക്കി സർക്കാർ അന്തിമ പാനൽ പുറത്തിറക്കിയിരുന്നു.

Exit mobile version