Site icon CTV Online

എല്ലാ വാഹനങ്ങള്‍ക്കും ഫെബ്രുവരി 16 മുതല്‍ ഫാസ്‍ടാഗ് നിർബന്ധം;ഫാസ്‍ടാഗില്ലെങ്കില്‍ ഇരട്ടി തുക

Report: Web Desk

രാജ്യത്തെ എല്ലാ വാഹനങ്ങൾക്കും ഫെബ്രുവരി 16 മുതല്‍ ഫാസ്‍ടാഗ് നിർബന്ധം. ഇനിമുതല്‍ രാജ്യത്തെ ടോള്‍ പ്ലാസകളില്‍ എല്ലാ ലെയിനും ഫാസ്‍ടാഗ് ലയിനായി മാറും. 2008 ലെ ദേശീയപാതാ ഫീ ചട്ടം പ്രകാരം ഫാസ്‍ടാഗ് ഇല്ലാതെ വരുന്ന വാഹനങ്ങളില്‍ നിന്നും പ്രവര്‍ത്തനക്ഷമമല്ലാത്ത ഫാസ്‍ടാഗുമയി വരുന്ന വാഹനങ്ങളില്‍ നിന്നും ഇരട്ടി തുക ഈടാക്കും.

ഫാസ്‌ടാഗ് എടുക്കാനുള്ള സമയം ഇനിയും നീട്ടി നൽകില്ലെന്ന് കേന്ദ്ര ഗതാഗത മന്ത്രി അറിയിച്ചു.വാഹനങ്ങളിൽ ഫാസ്‌ടാഗ് ഇൻസ്റ്റാൾ ചെയ്തിട്ടില്ലെങ്കിലും പ്രവർത്തിക്കാത്ത ഫാസ്‌ടാഗാണെകിലും ഇരട്ടി നിരക്കിന് തുല്യമായ പിഴ നല്കേണ്ടിവരുമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു.

ഡിജിറ്റൽ മാർഗങ്ങളിലൂടെ ഫീ അടക്കാനുള്ള അവസരം ഉപയോഗിക്കുന്നവർക്ക് സമയ ലാഭം ,ഇന്ധന ലാഭം ,തടസ്സമില്ലാത്ത യാത്ര എന്നിവയാണ് ഫാസ്‍ടാഗിലൂടെ കേന്ദ്രസർക്കാർ ഉറപ്പുപറയുന്ന നേട്ടങ്ങൾ . എന്നാൽ ഇപ്പോഴും അധികം ആളുകളും ക്യാഷ് ലെയിനുകളിൽ ക്യു നിൽക്കുന്ന പതിവാണ് .

നാലോ അതിലധികമോ ചക്രങ്ങളുള്ള വാഹനങ്ങൾ നിർബന്ധമായും ടോൾ അടക്കേണ്ടവയാണ് .ചരക്കുവാഹനങ്ങൾക്കും നിബന്ധന ബാധകമാണ്. ഫാസ്റ്റാട് വാലാറ്റിൽ മിനിമം തുക സൂക്ഷിക്കണമെന്ന നിബന്ധന ദേശീയപാത അതോറിറ്റി ഒഴിവാക്കിയിട്ടുണ്ട് .ഇതോടെ ഫാസ്‍ടാഗിൽ നെഗറ്റീവ് ബാലൻസ് അല്ലാത്ത ആര്ക്കും ടോൾ പ്ലാസ കടന്നുപോകാനാകും .രാജ്യത്തെ ടോൾ പ്ലാസകളിൽ ജനുവരി ഒന്ന് മുതൽ ഫാസ്‍ടാഗ് നിർബന്ധമാക്കാനായിരുന്നു നേരത്തെ തീരുമാനം.പിന്നീട് ഇത് ഫെബ്രുവരി 15 ലേക്ക് നീട്ടുകയായിരുന്നു.

ഡിജിറ്റൽ പണം ഇടപാട് വഴി ടോൾ അടക്കുന്ന സംവിധാനമാണ് ഫാസ്‍ടാഗ്.ഇതുപയോഗിച്ച് ടോൾ പ്ലാസകളിൽ വാഹനം നിർത്താതെ തന്നെ പണം അടച്ച് കടന്ന്പോകാം.ഇതുവഴി ടോൾ പ്ലാസകളിൽ പണം അടക്കാനുള്ള തിരക്കും നീണ്ട നിരയും ട്രാഫിക് ബ്ലോക്കും ഒഴിവാക്കാനാവും .കൂടാതെ സമയവും ലാഭിക്കാം .ഏത് ടോൾ പ്ലാസയിലും ഉപയോഗിക്കാവുന്ന കടലാസ്സ് രഹിത ഏകീകൃത പ്രീപെയ്‌ഡ്‌ സംവിധാനമാണ് ഫാസ്‍ടാഗ്.ദേശീയപാത അതോറിറ്റിയുടെ മേൽനോട്ടത്തിലാണ് പ്രവർത്തിക്കുന്നത് .ഫാസ്‍ടാഗ് സംവിധാനത്തിൽ ടോൾ പ്ലാസകളിൽ ടോൾ തുക നേരിട്ട് കൈമാറാതെ അക്കൗണ്ട് വഴി ഓട്ടോമാറ്റിക്കായി നൽകാം .ഇതിനായി ഇലക്ട്രോണിക് ചിപ്പ് അടങ്ങിയ ഫാസ്‍ടാഗ് വാഹനത്തിന്റെ വിൻഡ് സ്‌ക്രീനിൽ ഒട്ടിക്കണം .

ഒരു പ്രീപെയ്ഡ് അക്കൗണ്ട് റേഡിയോ ഫ്രീക്വൻസി ഐഡന്റിഫിക്കേഷൻ സംവിധാനം വഴി ബന്ധിപ്പിച്ചാണ് ഫാസ്‍ടാഗിന്റെ പ്രവർത്തനം .ഇത് വാഹനത്തിന്റെ വിൻഡ് സ്‌ക്രീനിൽ ഘടിപ്പിക്കുകയാണ് ചെയ്യുക . ഈ അക്കൗണ്ടിൽ ആവശ്യത്തിനുള്ള തുക നേരത്തെ റീചാർജ് ചെയ്ത് വെക്കണം .100 രൂപ മുതൽ ഒരു ലക്ഷം രൂപ വരെ ഫാസ്‍ടാഗിൽ റീചാർജ് ചെയ്യാം .ക്രെഡിറ്റ് കാർഡ് ,ഡെബിറ്റ് കാർഡ് ,നെഫ്ട് ,ആർ ടി ജി എസ് ,യു പി ഐ ആപ്പുകൾ തുടങ്ങിയ മാർഗങ്ങളിലൂടെ റീചാർജിങ് നടത്താ൦.രെജിസ്ട്രേഷന് മുൻപ് വാഹനത്തിൽ ഇത് ഘടിപ്പിച്ചിരിക്കണം .പഴയ വാഹനങ്ങൾക്ക് ബാങ്കുകൾ വഴിയും ടോൾ പ്ലാസകളിൽ നിന്നും ഫാസ്‍ടാഗ് വാങ്ങി ഘടിപ്പിക്കാം .നാഷണൽ ഇലക്ട്രോണിക് ടോൾ കളക്ഷൻ പ്രോഗ്രാമിന്റെ ഭാഗമായാണ് ഇതിന്റെ പ്രവർത്തനം

Exit mobile version