
News Desk
ആലപ്പുഴ വള്ളിക്കുന്നത്ത് യുവതിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഓച്ചിറ വലിയകുളങ്ങര സ്വദേശിനി സുചിത്ര (19)യാണ് മരിച്ചത്. രാവിലെ മുതല്‍ സുചിത്രയെ കാണാനില്ലായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. പിന്നീട് നടന്ന അന്വേഷണത്തിലാണ് വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മുറിയില്‍ തൂങ്ങിയ നിലയില്‍ വിഷ്ണുവിന്റെ അമ്മയാണ് ആദ്യം മൃതദേഹം കണ്ടത്. തുടര്‍ന്ന് ഇവര്‍ നാട്ടുകാരെ വിവരമറിയിക്കുകയായിരുന്നു.11.30 ഓടെയാണ് സംഭവം നടന്നതെന്നാണ് പൊലീസ് പറയുന്നത്. വിഷ്ണുവിന്റെ അച്ഛനും അമ്മയും മാത്രമാണുണ്ടായിരുന്നത്.സൈനികനായ വിഷ്ണു ഉത്തരാഖണ്ഡിലാണ്. മാര്‍ച്ച് 21 നായിരുന്നു ഇവരുടെ വിവാഹം.
