Site icon CTV Online

മാതൃകയാക്കാം ഈ ന്യൂ ജെനെറേഷൻ സഹോദരങ്ങളെ ;പണിമുടക്ക് ദിവസം ഭക്ഷണം കിട്ടാതെ ബുദ്ധിമുട്ടിലായവർക്ക് സൗജന്യമായി പൊതിച്ചോർ നൽകി സഹോദരങ്ങൾ

മുക്കം :പണിമുടക്ക് ദിവസം ഭക്ഷണം കിട്ടാതെ ബുദ്ധിമുട്ടിലായവർക്ക് സൗജന്യമായി പൊതിച്ചോർ നൽകി സഹോദരങ്ങൾ

മുത്താലം വിവേകാനന്ദ സ്കൂളിലെ മൂന്നാം ക്‌ളാസ് വിദ്യാർത്ഥി യാദവ് ,സഹോദരൻ മുക്കം ഹൈസ്കൂളിലെ ഒൻപതാം ക്‌ളാസ് വിദ്യാർത്ഥി ഗൗതമും ആണ് മുക്കം ടൗണിൽ പണിമുടക്കിൽ ബുദ്ധിമുട്ടിലായ 20 ഓളം പേർക്ക് പൊതിച്ചോർ നൽകിയത് .

കാരശ്ശേരി പഞ്ചായത്തിലെ മാന്ദ്രയിൽ താമസിക്കുന്ന കല്ലുവെട്ട് കുഴിയിൽ ഷിബു
സുജ ദമ്പതികളുടെ മക്കളാണ് യാദവും ,ഗൗതമും .

വീട്ടുകാരോട് പൊതിച്ചോർ ഉണ്ടാക്കി നൽകുമോ എന്ന് ചോദിച്ചപ്പോൾ അമ്മയും ,അച്ഛന്റെ അമ്മയും ,അച്ഛനും കൂടിയാണ് പൊതിച്ചോർ ഉണ്ടാക്കി നൽകിയതെന്നു സഹോദരങ്ങൾ പറഞ്ഞു .മുക്കം ആലിന്ചുവട്ടിൽ പൊതിച്ചോറുമായി എത്തിയപ്പോൾ നിമിഷങ്ങൾക്കുള്ളിൽ അത് തീർന്നു പോയെന്നും ഇവർ പറഞ്ഞു .

ചോറ് ,മീൻ കറി, അച്ചാർ ,ചമ്മന്തി അടക്കമുള്ള പൊതിച്ചോർ ആണ് നൽകിയത് . വിശന്നു വലഞ്ഞ കുറച്ചുപേരുടെ വിശപ്പകറ്റിയ ഈ സഹോദരങ്ങളൾ പുതുതലമുറയുടെ പ്രതീക്ഷയാണ് . ഏവർക്കും മാതൃകയാക്കാം ഈ താരങ്ങളെ .

Exit mobile version