Site icon CTV Online

മുലായത്തിന്റെ മരുമകള്‍ അപര്‍ണാ യാദവ് ബിജെപിയില്‍

Web Desk

ഉത്തര്‍പ്രദേശില്‍ സമാജ്‍വാദി പാര്‍ട്ടിക്ക് തിരിച്ചടി. മുലായംസിങ്ങിൻ്റെ ഇളയമകൻ്റെ ഭാര്യ അപര്‍ണ യാദവ് ബിജെപിയില്‍ ചേർന്നു.നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ നില്‍ക്കെ നിരവധി ബി.ജെ.പി നേതാക്കള്‍ എസ്.പിയില്‍ ചേര്‍ന്നിരുന്നു. ഇതിനിടെയാണ് എസ്.പി നേതാവിന്റെ കുടുംബത്തിലെ ഒരംഗം ബി.ജെ.പി പാളയത്തിലെത്തിയത്. മുലായമിന്റെ ഇളയ മകന്‍ പ്രതീക് യാദവിന്റെ ഭാര്യയാണ് അപര്‍ണ.

പാര്‍ട്ടിയില്‍ ചേര്‍ന്നാല്‍ അപര്‍ണക്ക് സീറ്റ് നല്‍കുമെന്ന് ബി.ജെ.പി നേതൃത്വം ഉറപ്പ് നല്‍കിയിരുന്നു. സമാജ്‌വാദി പാര്‍ട്ടിയില്‍ സജീവമായി പ്രവര്‍ത്തിച്ചിരുന്നയാളാണ്‌ അപര്‍ണ യാദവ്. 2017ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ലഖ്നൗ കന്റോണ്‍മെന്റ് മണ്ഡലത്തില്‍ മത്സരിച്ച അവര്‍ ബിജെപി സ്ഥാനാര്‍ത്ഥിയായ റിതാ ബഹുഗുണ ജോഷിയോട് 33,796 വോട്ടിനാണ് തോറ്റത്. നേരത്തെ, സ്വഛ് ഭാരത് ക്യാമ്പയിൻറെ പേരില്‍ മോദി സര്‍ക്കാരിനെ പ്രശംസിച്ച്‌ അപര്‍ണ രംഗത്തെത്തിയിരുന്നു. കശ്മിരിന്റെ പ്രത്യേക ഭരണഘടനാ പദവി റദ്ദാക്കിയ നടപടിയെയും പൗരത്വ രജിസ്റ്റര്‍ നടപ്പാക്കാനുള്ള നീക്കത്തെയും അവര്‍ പിന്തുണച്ചിരുന്നു.

Exit mobile version