
NEWSDESK
പത്തനംതിട്ട: ആരോഗ്യവകുപ്പിലെ നിയമനക്കോഴ കേസിലെ മുഖ്യപ്രതി അഖിൽ സജീവ് പിടിയിൽ. പത്തനംതിട്ട പൊലീസാണ് അഖിലിനെ പിടികൂടിയത്. ഒളിവിലായിരുന്ന ഇയാളെ തേനിയിൽ നിന്നാണ് പത്തനംതിട്ട എസ്‌പി അജിത്ത് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിടികൂടിയത്. 2021ലും 2022ലുമായി രണ്ട് സാമ്പത്തിക തട്ടിപ്പ് കേസുകളാണ് അഖിൽ സജീവിനെതിരെ രജിസ്റ്റർ ചെയ്തിട്ടുള്ളത്. അഖിലിനെ ഉടൻ തന്നെ പത്തനംതിട്ട പൊലീസ് സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്യും.