Site icon CTV Online

ദേശീയരാഷ്ട്രീയത്തിൽനിന്നു പിൻവാങ്ങും; ഇനി പ്രവർത്തനം കേരളത്തിൽ: എ.കെ.ആന്റണി

Web Desk

ദേശീയ രാഷ്ട്രീയത്തിൽ ക്രമേണ പൂർണമായി ഒഴിവാകുമെന്ന് പ്രഖ്യാപിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ.ആന്റണി. കോൺഗ്രസ് പ്രവർത്തകസമിതിയിൽ തുടരാൻ ആഗ്രഹിക്കുന്നില്ല. 1984 മുതല്‍ പ്രവര്‍ത്തകസമിതിയിലുണ്ട്. ഇന്ദിരാ ഗാന്ധി മുതല്‍ എല്ലാവര്‍ക്കുമൊപ്പം പ്രവര്‍ത്തിച്ചു. സംഘടനാതലത്തിൽ എല്ലാ മേഖലയിലും പ്രവർത്തിച്ചു.കേരളത്തിൽ തന്നെപ്പോലെ അവസരം ലഭിച്ച മറ്റൊരാൾ പാർട്ടിയിലില്ല. ഇനി തിരുവനന്തപുരം കേന്ദ്രീകരിച്ച് കേരളത്തിൽ പ്രവർത്തിക്കും. പ്രവർത്തനത്തിന്റെ സ്വഭാവം സഹപ്രവർത്തകരോട് ആലോചിച്ചു തീരുമാനിക്കും. കേരളത്തിൽ പാർട്ടിക്ക് ഏതെങ്കിലും നിലയിൽ പ്രയാസം ഉണ്ടാക്കുന്ന ഒന്നും ചെയ്യില്ലെന്നും ആന്റണി പറഞ്ഞു.

കോൺഗ്രസിനെ നെഹ്റു കുടുംബം തന്നെ നയിക്കണമെന്നും ആന്റണി ആവശ്യപ്പെട്ടു. നെഹ്റു കുടുംബത്തിന്റെ സാന്നിധ്യമില്ലാത്ത നേതൃത്വം കോൺഗ്രസിനു ഗുണമാകില്ല. ആ കോൺഗ്രസിനൊപ്പം നേതാക്കളും ജനങ്ങളുമുണ്ടാകില്ല. കോൺഗ്രസില്ലാതെ ഒരു പ്രതിപക്ഷസഖ്യത്തിനും നിലനിൽപ്പില്ല. രാജ്യത്തിന്റെ വൈവിധ്യം ഇല്ലാതാക്കാൻ ആരുവിചാരിച്ചാലും നടക്കില്ല. പത്തോപതിനഞ്ചോ വർഷം എന്നത് ചരിത്രത്തിൽ ചെറിയ കാലയളവാണ്, ഇതു കടന്നുപോകും. കോൺഗ്രസ് തിരിച്ചുവരുമെന്ന് ഉറച്ച പ്രതീക്ഷയുണ്ടെന്നും എ.കെ.ആന്റണി പറഞ്ഞു.

Exit mobile version