Site icon CTV Online

‘പേര് അര്‍ച്ചന ബി.എഡ്ഡ് കഴിഞ്ഞു, വേറെ ഒരു കുഴപ്പമില്ല’; അര്‍ച്ചന 31 നോട്ട് ഔട്ട് ടീസര്‍ പുറത്തുവിട്ടു

Entertainment Desk

ഐശ്വര്യ ലക്ഷ്മി നായികയായി എത്തുന്ന അര്‍ച്ചന 31 നോട്ട് ഔട്ട് എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടു. ഒരു കല്യാണത്തെ ചുറ്റിപ്പറ്റിയുള്ള കഥയാണ് അര്‍ച്ചന 31 നോട്ട് ഔട്ട്. 31 വിവാഹാലോചനകളിലൂടെ കടന്നുപോയ ഒരാളാണ് അര്‍ച്ചന. തുടര്‍ന്ന് അര്‍ച്ചനയുടെ ജീവിതത്തിലുണ്ടാകുന്ന സംഭവവികാസങ്ങളാണ് സിനിമ. പ്രൈമറി സ്‌കൂള്‍ അധ്യാപികയായിട്ടാണ് ചിത്രത്തില്‍ ഐശ്വര്യ ലക്ഷ്മി അഭിനയിക്കുന്നത്. ദേവിക +2 Biology, അവിട്ടം എന്നീ ഷോര്‍ട്ട് ഫിലിമുകള്‍ക്ക് ശേഷമാണ് അഖില്‍ സിനിമ സംവിധാനം ചെയ്യുന്നത്. ചിത്രം നിര്‍മിക്കുന്നത് മാര്‍ട്ടിന്‍ പ്രക്കാട്ട്, സിബി ചാവറ, രഞ്ജിത് നായര്‍ എന്നിവര്‍ ചേര്‍ന്നാണ്.സിനിമയുടെ രചനയും തിരക്കഥയും അഖില്‍ അനില്‍കുമാര്‍, അജയ് വിജയന്‍, വിവേക് ചന്ദ്രന്‍ എന്നിവരാണ്.

ഛായാഗ്രഹണം ജോയല്‍ ജോജി. എഡിറ്റിംഗ് മുഹ്‌സിന്‍ പി.എം., സംഗീതം രജത്ത് പ്രകാശ്, മാത്തന്‍.
ആര്‍ട്ട് ഡയറക്ടര്‍ രാജേഷ് പി. വേലായുധന്‍,ലൈന്‍ പ്രൊഡ്യൂസര്‍ ബിനീഷ് ചന്ദ്രന്‍, വസ്ത്രലങ്കാരം സമീറ സനീഷ്, മേക്കപ്പ് റോണക്‌സ് സേവിയര്‍. പരസ്യകല ഓള്‍ഡ് മോങ്ക്‌സ്, വാര്‍ത്ത പ്രചരണം എ.എസ്. ദിനേശ് എന്നിവരാണ്.നിരവധി ചിത്രങ്ങളാണ് ഐശ്വര്യ ലക്ഷ്മി നായികയായി അണിയറയില്‍ ഒരുങ്ങുന്നത്. ബിസ്മി സ്പെഷ്യല്‍, കുമാരി തുടങ്ങിയ മലയാള ചിത്രങ്ങള്‍ക്ക് പുറമെ തമിഴില്‍ മണിരത്നം സംവിധാനം ചെയ്യുന്ന പൊന്നിയിന്‍ സെല്‍വന്‍ തുടങ്ങിയ ചിത്രങ്ങളാണ് ഐശ്വര്യയുടെതായി ഒരുങ്ങുന്നത്.

Exit mobile version