Site icon CTV Online

വളർത്തു മൃഗങ്ങളുമായി യാത്ര ചെയ്യാൻ അനുവദിക്കില്ലെന്ന് എയർ ഏഷ്യ

Web Desk

വളർത്തു മൃഗങ്ങളുമായി യാത്ര ചെയ്യാൻ അനുവദിക്കില്ലെന്ന് എയർ ഏഷ്യ. കേരള സർക്കാർ ചാർട്ട് ചെയ്‌ത വിമാനത്തിൽ വളർത്തുമൃഗങ്ങൾക്ക് അനുമതിയില്ല. എന്നാൽ സ്വന്തം നിലയിൽ വളർത്തു നായയെ വീട്ടിൽ എത്തിക്കുമെന്ന് വിദ്യാർത്ഥി അഭിപ്രായപ്പെട്ടു.യുക്രൈനിൽ നിന്നും തിരിച്ചെത്തിയ ചെങ്ങന്നൂർ സ്വദേശി അഞ്ജുവിന്റെ വളർത്തു പൂച്ചയെയും, ഇടുക്കി സ്വദേശിയായ ആര്യയുടെ വളർത്തുനായയെയും യാത്ര ചെയ്യാൻ അനുവദിക്കില്ലെന്ന് എയർ ഏഷ്യ ജീവനക്കാർ അറിയിച്ചു. വളർത്തുമൃഗങ്ങളുമായി പോകേണ്ടവർ സ്വന്തം നിലയിൽ പോകണം, ഇത് എയർ ഏഷ്യയുടെ നയങ്ങൾക്ക് എതിരാണ് എന്നാണ് എയർ ഏഷ്യയുടെ വിശദീകരണം.

Exit mobile version