
WebDesk
കോഴിക്കോട്ടുകാരിക്ക് ഇനി ‘പറക്കും ആവേശം’…….എയര്‍ ഇന്ത്യ എക്‌സ്‌പ്രസില്‍ ടെയില്‍ ആര്‍ട്ടായി കോഴിക്കോടുകാരിയുടെ ചിത്രം……
കോഴിക്കോട് സ്വദേശിയായ ആർട്ടിസ്റ്റ് ജി.എസ് സ്മിതയാണ്, എയർ ഇന്ത്യ എക്സ്പ്രസിന്റെ ബോയിങ് 737-800 വിമാനത്തിന്റെ ടെയിൽ ആർട്ട്, അക്രിലിക് പെയിന്റിങ് തയ്യാറാക്കിയിരിക്കുന്നത്.
വർണാഭമായ പ്രകൃതിദൃശ്യങ്ങൾ പുനരാവിഷ്കരിച്ച് ഓർമകളിലൂടെ സമാന്തരമായ ഒരു ടൈംലൈൻ ചിത്രീകരിക്കുന്നതാണ് ഈ പെയിന്റിങ്. ഒരേസമയം ചെറു ജീവികളുടെ സൂക്ഷ്മതയും കുന്നുകളുടെയും പൂമെത്തകളുടെയും വിശാലതയും സംയോജിപ്പിക്കുന്നതു കൂടിയാണ് ഈ മെറ്റാഫിസിക്കൽ പെയിന്റിങ്. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെ എയർ ഇന്ത്യ എഞ്ചിനീയറിങ് സർവീസസ് ലിമിറ്റഡിന്റെ ഹാങ്കറിലാണ് അനാച്ഛാദന ചടങ്ങ് നടത്തിയത്.
തങ്ങളുടെ വിമാനത്തിന്റെ വാലറ്റത്ത് വരച്ച മനോഹര ചിത്രത്തിലൂടെയാണ് കൊച്ചി മുസിരിസ് ബിനാലെയുടെ പ്രശസ്തി എയർ ഇന്ത്യ വിദേശങ്ങളിലേക്ക് എത്തിക്കുന്നത്.
