
Web Desk
യാത്രക്കിടെ സാങ്കേതിക തകരാർ റിപ്പോർട്ട് ചെയ്ത എയർ അറേബ്യ G9-426 വിമാനം കൊച്ചിയിൽ സുരക്ഷിമായി ലാൻഡ് ചെയ്തു. നെടുമ്പാശേരി വിമാനത്താവളത്തെ മുക്കാൽ മണിക്കൂർ മുൾമുനയിൽ നിർത്തിയ ശേഷമായിരുന്നു വിമാനം ലാൻഡ് ചെയ്തത്. രാത്രി 7.13നായിരുന്ന ഷാർജയിൽ നിന്നുള്ള എയർ അറേബ്യ വിമാനം നെടുമ്പാശേരി വിമാനത്താവളത്തിൽ ലാൻഡ് ചെയ്യേണ്ടിയിരുന്നത്, പക്ഷെ ലാൻഡ് ചെയ്തത് 7.29 നായിരുന്നു.
222 യാത്രക്കാരും 7 ജീവനക്കാരുമായി പുറപ്പെട്ട എയർ അറേബ്യ G9-426 വിമാനത്തിന്റെ ഹൈഡ്രോളിക് സംവിധാനം തകാറിലാണെന്ന് ലാൻഡിംഗിന് മുന്നോടിയായുള്ള പരിശോധനയിലാണ് പൈലറ്റിന്റെ ശ്രദ്ധയിൽ പെട്ടത്. ശേഷം വൈകിട്ട് 6.41ന് തന്നെ വിമാനത്താവളത്തിലെ എയർ ട്രാഫിക്ക് കണ്‍ട്രോളുമായി പൈലറ്റ് ബന്ധപ്പെടുകയും എമർജൻസി ലാൻഡിംഗിന് സൗകര്യം ഒരുക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. വിമാനത്താവളത്തിൽ വിവരം എത്തിയ ഉടൻ തന്നെ അടിയന്തര സാഹചര്യം നേരിടാനുള്ള സംവിധാനം അധികൃതർ ഒരുക്കുകയും ചെയ്തു.
