Site icon CTV Online

വിലക്ക് ലംഘിച്ച് പാർട്ടി കോൺഗ്രസിൽ പങ്കെടുത്തതിൽ നടപടി; കെ വി തോമസിന് എഐസിസി നോട്ടിസ്

Web Desk

കെ വി തോമസിന് കാരണം കാണിക്കൽ നോട്ടിസ് നൽകി ഹൈക്കമാൻഡ്. പാർട്ടി വിലക്ക് ലംഘിച്ച് പാർട്ടി കോൺഗ്രസിൽ പങ്കെടുത്തതിനാണ് നടപടി. കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ നൽകിയ പരാതിയിലാണ് ഹൈക്കമാൻഡിന്റെ നടപടി. കെ വി തോമസ് ഒരാഴ്‌ചയ്‌ക്കകം മറുപടി നൽകണമെന്ന് എഐസിസി അച്ചടക്ക സമിതി ആവശ്യപ്പെട്ടു. കെ വി തോമസിന്റെ മറുപടി ലഭിച്ച ശേഷം തുടർനടപടി സ്വീകരിക്കുമെന്ന് താരിഖ് അൻവർ അറിയിച്ചു. ഇതിനിടെ കെ വി തോമസ് കോൺഗ്രസിനെ ഒറ്റിക്കൊടുത്തെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ ആരോപിച്ചു. കെ വി തോമസിന് അജണ്ടയുണ്ടെന്നും ഇടതുപക്ഷവുമായി വർഷങ്ങളായി കെ വി തോമസിന് ധാരണയുണ്ടെന്നും അദ്ദേഹം ആരോപിച്ചു. അച്ചടക്ക സമിതി കെ വി തോമസിനെതിരെ സ്വീകരിക്കുന്ന നടപടി അംഗീകരിക്കും. കെ വി തോമസിന്റെ സാമ്പത്തിക സ്രോതസിൽ സംശയമുണ്ടെന്നും കെ സുധാകരൻ പറഞ്ഞു.

Exit mobile version