Site icon CTV Online

കെ.വി. തോമസിനെതിരെ നടപടിക്ക് ശുപാർശ; പാർട്ടി പദവിയിൽ നിന്ന് നീക്കിയേക്കും

Web Desk

വിലക്ക് ലംഘിച്ച് സിപിഎം പാർട്ടി കോൺഗ്രസിൽ പങ്കെടുത്ത എഐസിസി അംഗം കെ.വി തോമസിനെതിരെ നടപടിക്ക് ശുപാര്‍ശ. പാര്‍ട്ടി പദവികളില്‍ നിന്ന് നീക്കാനാണ് സാധ്യത. കോണ്‍ഗ്രസ് അച്ചടക്ക സമിതിയുടെ ശുപാര്‍ശ സോണിയാ ഗാന്ധിക്ക് സമര്‍പ്പിക്കും. നടപടി പാര്‍ട്ടി അധ്യക്ഷ പ്രഖ്യാപിക്കുമെന്ന് താരിഖ് അന്‍വര്‍ ഡല്‍ഹിയില്‍ പറഞ്ഞു. എ.കെ. ആന്റണി അധ്യക്ഷനായ 5 അംഗം സമിതിയാണ് നടപടിക്കു ശുപാർ‌ശ ചെയ്‌തത്. കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവറും സമിതിയിൽ അംഗമായിരുന്നു.

കണ്ണൂരിൽ നടന്ന സിപിഎം പാർട്ടി കോൺഗ്രസിന്റെ ഭാഗമായുള്ള സെമിനാറിൽ പങ്കെടുത്തതിന് കെ.വി. തോമസിനെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് കെപിസിസി നേതൃത്വം ആവശ്യപ്പെട്ടിരുന്നു. ഐസിസിയുടെ കാരണം കാണിക്കൽ നോട്ടിസിനു കെ.വി.തോമസ് മറുപടി നൽകുകയും ചെയ്തു. തന്നെ കോണ്‍ഗ്രസിൽ നിന്ന് പുറത്താക്കുകയാണ് ലക്ഷ്യമെന്ന് വളരെ നേരത്തെ തന്നെ ശ്രമം തുടങ്ങിയെന്നും കെ.വി.തോമസ് പ്രതികരിച്ചിരുന്നു.

Exit mobile version