Site icon CTV Online

ചക്ക പ്രേമികളുടെ കാത്തിരിപ്പിന് വിരാമം; ചക്കയ്ക്ക് ‘ആപ്പായി’.

Web Desk

ചക്കപ്രേമികളുടെ ദീർഘകാല കാത്തിരിപ്പിനു വിരാമമായി. ചക്കയെ സംബന്ധിച്ച വിവരങ്ങളും കച്ചവടസാധ്യതകളും മൂല്യവർധിത ഉത്പന്നങ്ങളെക്കുറിച്ചുള്ള വിവരങ്ങളും അറിയാനും പങ്കുവെക്കാനുമുള്ള പൊതുവേദിയായി ആപ്ളിക്കേഷൻ പ്ളേസ്റ്റോറിലെത്തി. ‘ജാക്ക് ഫ്രൂട്ട് വേൾഡ്’ എന്നു പേരിട്ട ആപ്ളിക്കേഷൻ ഇതിനോടകം 500 പേർ ഡൗൺലോഡ് ചെയ്തു. 390 പേർ സജീവമായി ഉപയോഗിക്കുന്നു. വൈകാതെ കൂടുതൽപേരിലേക്ക്‌ എത്തുമെന്നാണ് അണിയറപ്രവർത്തകരുടെ പ്രതീക്ഷ. വരുന്ന ചിങ്ങത്തിൽ ഔപചാരികമായ ഉദ്ഘാടനച്ചടങ്ങുണ്ടാകും.
ജോയ്‌സി പി.മാത്യുവിന്റെ നേതൃത്വത്തിലുള്ള റൂറൽ അഗ്രികൾച്ചറൽ ഡെവലപ്മെന്റ് ആൻഡ്‌ റിസർച്ച് സെന്റർ എന്ന സ്റ്റാർട്ടപ്പ് സംരംഭമാണ് ആപ്പ്‌ തയ്യാറാക്കിയത്‌. കേരളത്തിലും പുറത്തുമുള്ള പ്ലാവ് കർഷകരുടെയും ചക്കക്കച്ചവടക്കാരുടെയും കയറ്റുമതിക്കാരുടെയും കൂട്ടായ്മയുടെ പിന്തുണയുണ്ട്. ഷോബിത്ത് സർവകലാശാലയും ഒപ്പമുണ്ട്.
ചക്കയുടെ പുതിയ സാധ്യതയായ മാംസമെന്ന തോന്നലുണ്ടാക്കുന്ന സസ്യാധിഷ്ഠിതഭക്ഷണ വിഭാഗത്തിൽ ആഗോളനിലവാരമുണ്ടാക്കാൻ പ്ളാന്റ് ബേസ്ഡ് ഫുഡ് ഇൻഡസ്ട്രീസ് അസോസിയേഷനുമായി ചേർന്നും പ്രവർത്തിക്കുന്നു. വീഗൻസിനെയും സസ്യാഹാരികളെയും മുന്നിൽക്കണ്ടുള്ളതാണ് ഈ ഭക്ഷണരീതി.

Exit mobile version