ഗതാഗതക്കുരുക്കൊഴിയാതെ അഗസ്ത്യൻമുഴി ജംഗ്ഷൻ ; കഴിഞ്ഞ ദിവസം പൊലിഞ്ഞത് ഒരു ജീവൻ …..അപകടങ്ങൾ തുടർക്കഥയാവാതിരിക്കാൻ വേണം ഉടൻ നടപടി

മുക്കം : കൊയിലാണ്ടി – എടവണ്ണ സംസ്ഥാന പാതയിൽ അഗസ്ത്യൻ മുഴി അങ്ങാടിയിലെ ഗതാഗതക്കുരുക്ക് അപകടങ്ങൾക്ക് കാരണമാവുന്നു.ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്ന സമയത്ത് നിയമം ലംഘിച്ചുള്ള വാഹനങ്ങളുടെ കടന്നു പോക്കാണ് പലപ്പോഴും അപകടങ്ങൾക്ക് കാരണമാവുന്നത്.


കഴിഞ്ഞ ബുധനാഴ്ച വൈകിട്ട് നടന്ന അശ്രദ്ധമായ ഡ്രൈവിംഗ്ഒരു ബൈക്ക് യാത്രക്കാരിയുടെ ജീവനാണ് എടുത്തത്. ഡ്രൈവര്മാരുടെയും യാത്രക്കാരുടേയും നാട്ടുകാരുടേയുമെല്ലാം നിത്യ പരാതിയാണ് അഗസ്ത്യന്മുഴി ജംഗ്ഷനിലെ കുരുക്ക്ഒഴിവാക്കി, റോഡ് സുരക്ഷ ഉറപ്പുവരുത്തി ,ഇവിടുത്ത അപകട സാധ്യത കുറക്കുക എന്നതും ,സുഗമമായ യാത്ര സാധ്യമാകുകയെന്നതും . അതിനായി കൃത്യമായി ഒരു ട്രാഫിക് പോലീസിനെ എങ്കിലും നിയമിക്കണമെന്നും നാട്ടുകാർ പറയുന്നു.എന്നാൽ കാലമിത്ര കഴിഞിട്ടും പരാതി ചെവിക്കൊള്ളാൻ ആരും തയാറല്ല .നിലവിലെ ഇവിടുത്തെ അതിരൂക്ഷമായ ഗതാഗതക്കുരുക്കിന് പ്രധാനകാരണം ഓമശ്ശേരി -തിരുവമ്പാടി റോഡിൻറെ നവീകരണ പ്രവർത്തി നടക്കുന്നത് കാരണം ആ റോഡ് അടച്ചതാണ്. ,അതുവഴി പോവേണ്ട മിക്ക വാഹനങ്ങളും കടന്നു പോവുന്നത് ഇതുവഴിയാണ് . ഇങ്ങനെ വരുന്ന വാഹനങ്ങളെല്ലാം മണിക്കൂറുകളോളമുള്ള ഗതാഗതക്കുരുക്കിൽ നിന്നും രക്ഷപെടാൻ ഓവർടെക്ക് ചെയ്തു കയറ്റുന്നത് ആണ് പലപ്പോഴും അപകടങ്ങൾക്ക് കാരണമാവുന്നത്.

പ്രദേശവാസികളുടെ സഹകരണം കൊണ്ടാണ് ഈ ബ്ലോക്ക് ഒഴിവാക്കി കിട്ടുന്നത് . പക്ഷെ അൽപ്പസമയത്തിതിനകം വീണ്ടും പഴയ പടി ആകുന്നു.ഇതോടെ ഈ പ്രദേശത്തേക്ക് ഓട്ടം വിളിച്ചാൽ വരാൻ പോലും ഓട്ടോറിക്ഷ ഡ്രൈവർമാർ മടിക്കുകയാണന്ന് നാട്ടുകാർ പറയുന്നു.,ആളുകളുടെ നിരന്തര അപേക്ഷകാരണം ഇവിടേക്ക് 2 ട്രാഫിക് ചുമതലയുള്ള ഹോം ഗാർഡിനെ നിയമിച്ചു എങ്കിലും ഇതൊന്നും ഇവിടുത്ത തിരക്ക് നിയന്ത്രിക്കുന്നതിൽ ശാശ്വത പരിഹാരം ആവുന്നില്ല. ഹോസ്പിറ്റലുകളും സ്കൂളുകളും എല്ലാം പ്രവർത്തിക്കുന്ന സ്ഥലത്താണ് ഈ ബ്ലോക്ക്‌ അനുഭവപ്പെടുന്നത് ഇതിന്റെ പ്രയാസങ്ങൾ വേറെയുമുണ്ട് ഈ പ്രദേശത്തുകാർക്ക് . റോഡിനു നടുവിലെ വൻ ആൽ മരവും വാഹനങ്ങൾക്ക് ഭീഷണിയാണ്.വ്യാപാരികളെ ഏറെ ആശങ്കപ്പെടുത്തുന്ന സാഹചര്യമാണ് അഗസ്ത്യൻമുഴി അങ്ങാടിയിൽ ഉള്ളത് . വാഹനങ്ങൾ കടകളിലേക്ക് ഇടിച്ചുകയറി ജീവനും സാധനങ്ങൾക്കും വലിയ നാശനഷ്ടങ്ങൾ ഉണ്ടാകുമെന്ന് സമീപത്തെ ഹോട്ടലുക്കാരും പലചരക്ക് കടക്കാരും ഭയപെടുന്നുണ്ട് .

ഫയർ സ്റ്റേഷനും ,പോലീസ് സ്റ്റേഷനും ഒക്കെ തൊട്ടടുത്തുണ്ടായിട്ടും ,,ഇരുചക്ര വാഹനക്കാരും ,മറ്റു വലിയ വാഹനങൾ എല്ലാം നിയമം കാറ്റിൽ പറത്തി ,മറ്റു വഴി ഇല്ലാതെ റോങ് സൈഡ് കയറി പോവുകയാണ് പതിവ് .റോഡിന് വീതി കൂട്ടി നവീകരിച്ചും ,മേൽപാലം നിർമിച്ചും എൻ.എച്ച്എഎച്ച്ന്ന 84 വലിയ പദ്ധതിയാണ് അഗസ്ത്യന്മുഴി അങ്ങാടിയെ കാത്തിരിക്കുന്നത് ,ഇതിനുവേണ്ടി റോഡ് സൈഡിൽ വില്പന നടത്തുന്ന ചില കടകളെല്ലാം പൊളിച്ചു മാറ്റുന്നതിന് വേണ്ടി ബദൽ തുക കൈമാറുകയും ചെയ്തുവെങ്കിലും ബാക്കി നടപടികൾ എല്ലാം ഇപ്പോഴും ചുവപ്പു നാടയിൽ കുരങ്ങികിടക്കുകയാണ് . ഇനിയും ഏകദേശം രണ്ടു വര്ഷത്തോളമാണ് ഇതിലേക്കുള്ള ദൂരം എന്നാണ് അധികാരികൾ പറയുന്നത് .

സുരക്ഷാ നടപടികൾ വേഗത്തിലാക്കണം

ഇനിയും ജീവനെടുക്കുന്ന അപകടങ്ങൾ തുടർക്കഥയാവാതിരിക്കാൻ പരിഹാര നടപടികൾ വേഗത്തിലാക്കണമെന്ന ആവശ്യം ശക്തമാവുകയാണ് , അഗസ്ത്യന്മുഴി അങ്ങാടിയിൽ റോഡ് സുരക്ഷിതത്വം ഉറപ്പു വരുത്താനും സുഗമമായ യാത്രാ സൗകര്യം ഒരുക്കാനും ,അപകട സാധ്യത കുറയ്ക്കാനുമുള്ള ആവശ്യമായ പരിഹാരങ്ങൾക്കായി ബന്ധപ്പെട്ട അധികാരികൾ എത്രയും പെട്ടന്നു നടപടി സ്വീകരിക്കേണ്ടതാണ് .അല്ലാത്ത പക്ഷം ഒന്നിൽ തുടങ്ങി അപകടമരണങ്ങൾ തുടർക്കഥയാവും എന്നത് നിസംശയം മനസിലാക്കേണ്ട വസ്തുതയാണ് . വമ്പൻ പദ്ധതികൾ യാഥാർഥ്യമാവുമ്പോയേക്കും ഇനിയും ജീവൻ പൊലിയാതെ നോക്കേണ്ട ബാധ്യത ബന്ധപ്പെട്ട അധികാരികൾക്കുണ്ട് ,ഒരു ജീവൻ ബലി കൊടുക്കേണ്ടി വന്ന സാഹചര്യം മനസിലാക്കി ഇവർ ഉണർന്നു പ്രവർത്തിക്കും എന്ന് വിശ്വസിക്കാം ,,അങ്ങനെ ‘ബ്ലോക്ക് ജംഗ്ഷൻ’ എന്ന അഗസ്ത്യന്മുഴി ജംഗ്ഷൻ ,ബ്ലോക്ക് മുക്തമാവും എന്നും പ്രതീക്ഷിക്കാം

error: Content is protected !!