Site icon CTV Online

അപരന്മാരെ നിയോഗിക്കുന്നത് തടയണം; തെരഞ്ഞെടുപ്പിൽ അപര സ്ഥാനാർത്ഥികളെ നിർത്തുന്നതിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി

കൊച്ചി: തെരഞ്ഞെടുപ്പിൽ മുന്നണികളുടെ സ്ഥാനാർത്ഥികളുടെ സമാനമായ പേരുള്ള അപര സ്ഥാനാർത്ഥികളെ നിർത്തുന്നതിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി.

തെരഞ്ഞെടുപ്പിൽ അപരന്മാരെ നിയോഗിക്കുന്നത് ജനാധിപത്യത്തെ കൊല ചെയ്യുന്ന നടപടിയാണ്. അപരന്മാരുടെ സ്ഥാനാർത്ഥിത്വം വോട്ടർമാരെ ആശയക്കുഴപ്പത്തിലാക്കുന്നതാണെന്നും ജസ്റ്റിസ് പിവി കുഞ്ഞികൃഷ്ണൻ നിരീക്ഷിച്ചു.

പ്രധാന മുന്നണികളുടെ സ്ഥാനാർത്ഥികൾക്കെതിരെ അപരന്മാരെ നിർത്തുന്നത് സ്ഥാനാർത്ഥിക്ക് കിട്ടുന്ന വോട്ട് നഷ്ടപെടാൻ കാരണമാകുമെന്ന് ഹൈക്കോടതി ഉന്നയിച്ചു. അപര സ്ഥാനാർത്ഥികളെ നിയോഗിക്കുന്നത് തടയണമെന്നും കോടതി വ്യക്തമാക്കി. തൃപ്പൂണിത്തുറയിലെ എൻഡിഎ സ്ഥാനാർത്ഥി നൽകിയ ഹർജിയിലാണ് വിമർശനം.

Exit mobile version