Site icon CTV Online

തുടർച്ചയായുള്ള വർധനവിന് പിന്നാലെ പൊന്ന് താഴേക്കിറങ്ങി; സംസ്ഥാനത്ത് ഇന്ന് സ്വർണ വില കുറഞ്ഞു

കോഴിക്കോട്: തുടർച്ചയായുള്ള കുതിപ്പിന് പിന്നാലെ സ്വർണ വില താഴേക്ക് ഇറങ്ങി. ഇന്ന് വിലയിൽ നേരിയ കുറവ് റേഖപ്പെടുത്തി.

ഇന്ന് ​ഗ്രാമിന് 35 രൂപയുടെ കുറവാണുണ്ടായത്. ഇന്ന് ഒരു പവൻ സ്വർണത്തിൻ്റെ വില 1,11,440 രൂപയാണ്. ഒരു ​ഗ്രാം സ്വർണത്തിന് 13,930 രൂപയിലാണ് വ്യാപാരം പുരോ​ഗമിക്കുന്നത്.

കഴിഞ്ഞ ദിവസം വരെ മുകളിലേക്ക് തന്നെയായിരുന്നു സ്വർണ വിലയുടെ സഞ്ചാരം. ആ​ഗസ്റ്റ് മാസം തുടക്കത്തിൽ 105760 രൂപയുണ്ടായിരുന്ന സ്വർണ വില പത്ത് ദിവസം കൊണ്ട് ഒരു ലക്ഷത്തി പത്തായിരത്തിനും മുകളിലെത്തിയിരുന്നു. ഇന്നലെ ഒരു പവൻ സ്വർണത്തിന് 1,11,720 രൂപയായിരുന്നു വില. ഒരു ​ഗ്രാം സ്വർണത്തിന് 13,965 രൂപയുമായിരുന്നു.

Exit mobile version