NEWSDESK
നിലമ്പൂർ – അകമ്പാടം ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ പെടുന്ന കല്ലുണ്ടകോളനിയിലേയും, നാല് സെൻ്റ് കോളനിയിലേയും, ആദിവാസി കോളനിയിലേയും നിവാസികൾക്ക് ചെറുവാടി അഡ്വഞ്ചർ ക്ലബ്ബിൻ്റെ നേതൃത്വത്തിൽ ഭക്ഷ്യകിറ്റുകൾ വിതരണം ചെയ്തു.
അകമ്പാടംഫോറസ്റ്റ് ഡെപ്യൂട്ടി റേഞ്ചർ വി.കെ മുഹ്സിൻ അവർകളുടെ അഭ്യർത്ഥന പ്രകാരമാണ് അഡ്വഞ്ചർ ക്ലബ്ബ് ഈ മാതൃക പ്രവർത്തനം നടത്തിയത് ..കൊടിയ മഴയെത്തുടർന്ന് പട്ടിണിയിലായിരുന്ന ഈ പ്രദേശത്തുകാർക്ക് ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ ഇടപെടലിനെത്തുടർന്ന് ഒരു മാസത്തേക്കുള്ള ഭക്ഷണ സാധനങ്ങൾ എത്തിക്കാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്ന് അഡ്വഞ്ചർ ക്ലബ്ബ് ചെറുവാടിയുടെ രക്ഷാധികാരി സലിം പാറക്കൽപറഞ്ഞു
ഡെപ്യൂട്ടി ഫോറസ്റ്റ് റേഞ്ചർ മുഹ്സിൻ VK, സെക്ഷൻ ഫോറസ്റ്റ് ഓഫീസർമാരായ ,M ശ്രീജിത്ത്,PNനിതിൻ ബീറ്റ്ഫോറസ്റ്റ് ഓഫീസർമാരായ S വിപിൻ രാജ്,Aഷാജി,Kഷിജ്ന, Kഅശ്വതി, K ആതിര അഡ്വഞ്ചർ ക്ലബ്ബ് ഭാരവാഹികളായ സലീം പാറക്കൽ, ലബീബ്, ഷാക്കിർ, സുൽത്താൻ ഷാ, അർഷദ്, അസീബ്, റാഷി ഓമശ്ശേരി എന്നിവർ പരിപാടിയിൽ സംബന്ധിച്ചു