Site icon CTV Online

കണ്ണൂർ എഡിഎം നവീൻ ബാബുവി​ന്റെ സംസ്കാരം ഇന്ന്; മൃതദേഹം പൊതുദർശനത്തിനു ശേഷം വിലാപയാത്രയായി വീട്ടിലെത്തിക്കും

പത്തനംതിട്ട: കണ്ണൂർ എഡിഎം നവീൻ ബാബുവി​ന്റെ സംസ്കാരം ഇന്ന് നടക്കും. ഇന്നലെ പത്തനംതിട്ടയിലെത്തിച്ച മൃത​ദേഹം മോർച്ചറിയിൽ നിന്നും ഒൻപത് മണിയോടെ കളക്ടറേറ്റിൽ എത്തിക്കും. ശേഷം പത്തുമണി മുതൽ പൊതു​ദർശനം നടക്കും. അതിനു ശേഷമായിരിക്കും മൃത​ദേഹം മലയാലപ്പുഴയിലെ വീട്ടിലെത്തിക്കുന്നത്. വിലാപയാത്രയോടെ വീട്ടിലെത്തിക്കുന്ന മൃതദേഹം ച‍ടങ്ങുകൾക്കു ശേഷം വീട്ടുവളപ്പിൽ സംസ്കരികരിക്കും. ഉച്ചയ്ക്ക് രണ്ടുമണിക്കു ശേഷമാണ് സംസ്കാര ചടങ്ങുകൾ നടക്കുക.

അതേ സമയം, നവീന്‍ ബാബുവിന്‍റെ മരണത്തില്‍ ആരോപണം നേരിടുന്ന ജില്ലാ പഞ്ചായത്ത് പ്രസി‍ഡന്‍റ് പിപി ദിവ്യക്കെതിരെ കണ്ണൂരില്‍ പ്രതിഷേധം ശക്തമാകുകയാണ്. ഇരണാവിലെ ദിവ്യയുടെ വീട്ടിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായി. അതിനിടെ, എഡിഎമ്മിന്‍റെ യാത്രയയപ്പ് ചടങ്ങില്‍ പങ്കെടുത്ത ജീവനക്കാരില്‍ നിന്ന് ടൗണ്‍ പൊലീസ് മൊഴിയെടുത്ത് തുടങ്ങി. അതേസമയം, ദിവ്യയ്ക്കും പരാതിക്കാരനായ പ്രശാന്തിനുമെതിരെ നവീന്‍ ബാബുവിന്‍റെ സഹോദരന്‍ നല്‍കിയ പരാതിയില്‍ പൊലീസ് കേസ് എടുത്തിട്ടുമില്ല.

Exit mobile version