Site icon CTV Online

മാതാപിതാക്കള്‍ ഈ സിനിമയെക്കുറിച്ച് ചര്‍ച്ച ചെയ്യണം; അത് മാത്രമാണ് എന്റെ പ്രതീക്ഷ: സായ് പല്ലവി

Entertainment Desk

നാഗചൈതന്യ-സായ് പല്ലവി കൂട്ടുകെട്ടില്‍ ശേഖര്‍ കമ്മുല സംവിധാനം ചെയ്ത ‘ലവ് സ്റ്റോറി’ എന്ന ചിത്രം വ്യാഴാഴ്ച ഒ.ടി.ടി പ്ലാറ്റ്‌ഫോം വഴി റിലീസ് ആയിരിക്കുകയാണ്. ‘ഫിദ’ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം സായ് പല്ലവിയും ശേഖര്‍ കമ്മുലയും വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ലവ് സ്റ്റോറിക്കുണ്ട്.
ഇപ്പോള്‍ പുതിയ സിനിമയുടെ വിശേഷങ്ങളും ഒപ്പം ശേഖര്‍ കമ്മുലയുമായുള്ള കൂട്ടുകെട്ടിനെക്കുറിച്ചും തുറന്ന് സംസാരിക്കുകയാണ് സായ് പല്ലവി. തിരക്കഥ വായിച്ചപ്പോള്‍ എല്ലാ പെണ്‍കുട്ടികള്‍ക്കും ഈ കഥാപാത്രം പരിചിതമായ ഒന്നായിരിക്കുമെന്ന് തോന്നിയെന്നും കൊമേഴ്‌സ്യല്‍ ചിത്രമെന്ന രീതിയില്‍ സംവിധായകന്‍ ശേഖറിന് ഇതൊരു വെല്ലുവിളിയായിരുന്നെന്നുമാണ് താരം പറഞ്ഞത്. ”ഒരു നടി എന്ന രീതിയില്‍ സ്‌ക്രിപ്റ്റ് വായിച്ചപ്പോള്‍ എനിക്ക് തോന്നിയത് ഈ കഥാപാത്രം ഒരിക്കലും ഒറ്റപ്പെട്ട ഒന്നല്ല, മറിച്ച് എല്ലാ പെണ്‍കുട്ടികള്‍ക്കും പരിചിതമായ ഒന്നാണ് എന്നായിരുന്നു. കൊമേഴ്‌സ്യല്‍ ചിത്രങ്ങള്‍ക്ക് ഈ വിഷയത്തെ പൂര്‍ണമായും അവതരിപ്പിക്കാന്‍ സാധിക്കണമെന്നില്ല. എന്നാല്‍ ശേഖര്‍ ഗാരു അതിന് ശ്രമിച്ചു,” സായ് പല്ലവി പറയുന്നു.സിനിമ കണ്ട് കഴിയുമ്പോള്‍ മാതാപിതാക്കള്‍ ഇതിനെക്കുറിച്ച് ചിന്തിക്കണം എന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്നും സായ് പല്ലവി അഭിമുഖത്തില്‍ പറയുന്നുണ്ട്.

Exit mobile version