Site icon CTV Online

നടിയെ ആക്രമിച്ച കേസ്; അഡ്വ. വി അജകുമാര്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍

Web Desk

നടിയെ ആക്രമിച്ച കേസില്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായി അഡ്വ. വി അജകുമാറിനെ നിയമിച്ചു. അതിജീവിതയുടെ ആവശ്യം പരിഗണിച്ചാണ് നടപടി. ഈ കേസിലെ മൂന്നാമത്തെ പ്രോസിക്യൂട്ടറാണ് വി അജകുമാര്‍. വിചാരണക്കോടതി നടപടികളില്‍ പ്രതിഷേധിച്ച് നേരത്തെ രണ്ടുതവണയും പ്രോസിക്യൂട്ടര്‍മാര്‍ രാജിവച്ചിരുന്നു. വിഎന്‍ അനില്‍കുമാറും എസ് സുരേശനുമാണ് നേരത്തെ രാജിവച്ചവര്‍.

അതേസമയം, ഈ കേസില്‍ ജൂലായ് 22ന് അകം കുറ്റപത്രം സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി അറിയിച്ചു. തുടരന്വേഷണം പൂര്‍ത്തിയാക്കാന്‍ സമയം നീട്ടിച്ചോദിച്ച് അന്വേഷണ സംഘം നല്‍കിയ ഹര്‍ജി പരിഗണിച്ചുകൊണ്ടാണ് ഹൈക്കോടതി നടപടി. തുടരന്വേഷണം പൂര്‍ത്തിയാക്കാന്‍ തിങ്കളാഴ്ച വരെ സമയം വേണമെന്നാണ് ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടത്. വിചാരണ കോടതിയുടെ പരിഗണനയിലിരിക്കെ നടിയെ ആക്രമിച്ച് പകര്‍ത്തിയ ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യൂ മാറിയതില്‍ കോടതി ജീവനക്കാരെയും യൂട്യൂബ് ചാനലിലൂടെ ദിലീപിന് അനുകൂലമായി സംസാരിച്ച മുന്‍ ജയില്‍ ഡി.ജി.പി ആര്‍ ശ്രീലേഖയെയും ചോദ്യം ചെയ്യേണ്ടതുണ്ടെന്നും ഹര്‍ജിയില്‍ അന്വേഷണ സംഘം ചൂണ്ടിക്കാട്ടിയിരുന്നു.

Exit mobile version