Site icon CTV Online

കിറ്റ് കൊടുത്തത് കൊണ്ട് ജനങ്ങളെ സന്തോഷിപ്പിക്കാനാവില്ല, വിനോദവും വേണം: ടിനി ടോം

Entertainment Desk

ഭക്ഷ്യ കിറ്റ് നല്‍കിയത് കൊണ്ട് മാത്രം ജനങ്ങളെ സന്തോഷിപ്പിക്കാനാവില്ലെന്ന് നടന്‍ ടിനി ടോം. മനുഷ്യന്റെ മാനസികാരോഗ്യത്തിന് വിനോദവും ആവശ്യമാണെന്ന് ടിനി ടോം പറഞ്ഞു.‘ജനങ്ങള്‍ക്ക് കിറ്റോ ഭക്ഷണമോ മാത്രമല്ല ആവശ്യം. കിറ്റുകൊണ്ട് അവര്‍ക്ക് വിശപ്പടങ്ങുമായിരിക്കും എന്നാല്‍ മനുഷ്യന്‍ ഏറ്റവും കൂടുതല്‍ സന്തോഷിക്കുന്നതും, അവന്റെ മാനസികാരോഗ്യത്തെ സംരക്ഷിക്കുന്നതും വിനോദമാണ്,’ ടിനി ടോം പറഞ്ഞു.കൊവിഡ് ലോക്ഡൗണിനെ തുടര്‍ന്ന് സംസ്ഥാനത്തെ സിനിമാ ചിത്രീകരണങ്ങള്‍ നേരത്തെ നിര്‍ത്തിവെച്ചിരുന്നു. പിന്നീട് കര്‍ശന മാനദണ്ഡങ്ങള്‍ പാലിച്ച് ഷൂട്ടിംഗിന് അനുമതി നല്‍കുകയായിരുന്നു.

Exit mobile version