Site icon CTV Online

നടൻ നെടുമുടി വേണു ആശുപത്രിയിൽ: നില ഗുരുതരം

Web Desk

ദേഹാസ്വസ്ഥ്യത്തെ തുടർന്ന് നടൻ നെടുമുടി വേണുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ് അദ്ദേഹം. ആരോഗ്യ നില ഗുരുതമാണെന്ന് മെഡിക്കൽ റിപ്പോർട്ടിൽ പറയുന്നു. നെടുമുടി വേണുവിന് കോവിഡ് സ്ഥിരീകരിച്ചിരുന്നെന്നും ഇതിനു പിന്നാലെയാണ് ദേഹാസ്വസ്ഥ്യം ഉണ്ടായതെന്നുമാണ് റിപ്പോർട്ടുകൾ. മറ്റുചില ആരോഗ്യപ്രശ്‌നങ്ങളും അദ്ദേഹത്തിനുണ്ട്. തിരുവനന്തപുരം കിംസ് ആശുപത്രിയിലാണ് നടനെ പ്രവേശിപ്പിച്ചത്. ആരോഗ്യസ്ഥിതി നിരീക്ഷിച്ചുവരുകയാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

Exit mobile version