Site icon CTV Online

മലപ്പുറത്ത് ഭാര്യയുടെ അച്ഛനെ കുത്തിക്കൊന്നു; ഓടി രക്ഷപ്പെട്ട പ്രതിയെ കസ്റ്റഡിയിലെടുത്ത് പൊലീസ്

മലപ്പുറം: മലപ്പുറം മഞ്ചേരി പുല്ലാരയിൽ ഭാര്യയുടെ അച്ഛനെ കുത്തിക്കൊന്ന പ്രതി പിടിയില്‍. പുല്ലാര സ്വദേശി അയ്യപ്പൻ (65) ആണ് മരിച്ചത്. മകളുടെ ഭർത്താവ് പ്രിനോഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഓടി രക്ഷപ്പെട്ട പ്രതിയെ മഞ്ചേരി പൊലീസാണ് പുലർച്ചയോടെ കസ്റ്റഡിയിലെടുത്തത്. കുടുംബ വഴക്കിനിടെ അയ്യപ്പനെ പ്രിനോഷ് കത്തികൊണ്ട് വയറിലും, തലക്കും കുത്തുകയായിരുന്നു. ഗുരുതര പരിക്കേറ്റ അയ്യപ്പനെ മഞ്ചേരി മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Exit mobile version