Site icon CTV Online

ഫ്ലാറ്റ് നിർമാണത്തിനിടെഅപകടം; ഇതരസംസ്ഥാന തൊഴിലാളി മരിച്ചു

Web Desk

ഫ്ലാറ്റ് നിർമാണത്തിനിടെ ഉണ്ടായ അപകടത്തിൽ ഇതരസംസ്ഥാന തൊഴിലാളി മരിച്ചു.ബംഗാളിൽ സ്വദേശി സഞ്ജീവ് സിംഗാണ് മരിച്ചത്. കടവന്ത്ര വിദ്യാനഗറിലായിരുന്നു സംഭവം. നിർമാണത്തിലിരിക്കുന്ന ഫ്ലാറ്റിന്റെ കോൺക്രീറ്റ് അടർന്ന് വീണാണ് അപകടമുണ്ടായത്.

കെട്ടിടത്തിന്റെ പതിനാലാം നിലയിൽ ജോലി ചെയ്‌ത്‌ കൊണ്ടിരിക്കെ കോൺക്രീറ്റ് സഞ്ജീവിന്റെ മുകളിലേക്ക് അടർന്ന് വീഴുകയായിരുന്നു. ഫയർ ഫോഴ്‌സും പോലീസുമെത്തിയാണ് അദ്ദേഹത്തിൻറെ മൃതദേഹം കെട്ടിടത്തിന് താഴെ എത്തിച്ചത്

Exit mobile version