
newsdesk
തോട്ടുമുക്കം : ജെസിബി യും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു . തോട്ടുമുക്കം മാടാമ്പി സ്വദേശി സുധീഷ് (30) ആണ് മരിച്ചത് . ഇന്നലെ രാത്രി 7മണിയോടെ ആണ് അപകടം. തോട്ടുമുക്കത്ത് നിന്ന് വാലില്ലാപുഴയിലേക്ക് വരികയായിരുന്ന ബൈക്കും എതിരെ വന്ന ജെസിബിയും ,തോട്ടുമുക്കം -വാലില്ലാപ്പുഴ റോഡിൽ പുതിയനിടത്ത് ആണ് കൂട്ടിയിടിച്ചു അപകടം നടന്നത് . പരിക്കേറ്റ ഉടനെ സുധീഷിനെ കെഎംസിടി ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചെങ്കിലും അവിടെ നിന്നും മെഡിക്കൽ കോളേജിലേക്ക് റഫർ ചെയാനായിരുന്നു ഡോക്ടർമാർ നിർദേശിച്ചത് . കോളേജിൽ വച്ച് ഇന്ന് പുലർച്ചെ ഒരു മണിയോടെ മരണം സംഭവിക്കുകയായിരുന്നു .
