Site icon CTV Online

നാടിനെ നടുക്കി തിരുവമ്പാടിയിലെ ബസ് അപകടം; മരണം രണ്ടായി , ബസ് തലകീഴായി പുഴയിലേക്ക് പതിച്ചു

തിരുവമ്പാടി:തിരുവമ്പാടിയില്‍ കെ.എസ്.ആര്‍.ടി.സി ബസ്സ് പുഴയിലേയ്ക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ രണ്ട് മരണം. ബസ്സിന്റെ മുന്‍സീറ്റിലുണ്ടായിരുന്ന ഒരുയാത്രക്കാരിയും മറ്റൊരാളും ആണ് മരിച്ചത്. ഇവരെ തിരിച്ചറിഞ്ഞിട്ടില്ല.

അപകടത്തിൽ നാല്പതോളം പേർക്ക് പരിക്കേറ്റിട്ടുണ്ട് . ഗുരുതരമായി പരിക്കേറ്റതിനാല്‍ ഇവര്‍ ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. അപകടത്തില്‍ പരിക്കേറ്റ മറ്റൊരാളുടെ നില ഗുരുതരമാണ്. ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേയ്ക്ക് മാറ്റിയിട്ടുണ്ട്.

തിരുവമ്പാടി ആനക്കാംപൊയില്‍ റോഡില്‍ കാളിയാമ്പുഴ പുഴയിലേയക്ക് കെ.എസ്.ആര്‍.ടി.സി ബസ്സ് നിയന്ത്രണംവിട്ട് മറിയുകയായിരുന്നു. അപകടത്തില്‍ മൂന്ന് പേര്‍ക്കായിരുന്നു ഗുരുതരമായി പരിക്കേറ്റത്.

നിരവധി പേര്‍ ബസ്സിനുള്ളില്‍ കുടുങ്ങിയിരുന്നു. അപകടത്തില്‍ പരിക്കേറ്റവരെ നാട്ടുകാരും യാത്രക്കാരും ചേര്‍ന്ന് രക്ഷപ്പെടുത്തി ഓമശ്ശേരി ശാന്തി , തിരുവമ്പാടി ലിസ ,കെഎംസിടി കോളേജ് , കോഴിക്കോട് മെഡിക്കൽ കോളേജ് എന്നിവിടങ്ങളിൽ പ്രവേശിപ്പിച്ചു . ക്രെയിന്‍ സ്ഥലത്തെത്തി ബസ്സ് പുഴയില്‍ നിന്നും ഉയര്‍ത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.

Exit mobile version