Site icon CTV Online

മൂന്നാറിൽ കാർ കൊക്കയിലേക്കു വീണു; എട്ടു വയസ്സുകാരി ഉൾപ്പെടെ 2 പേർ മരിച്ചു

Web Desk

മൂന്നാർ ഗ്യാപ് റോഡിൽ വാഹനാപകടത്തിൽ രണ്ടുപേർ മരിച്ചു. ആന്ധ്രപ്രദേശിൽനിന്നെത്തിയ കാറാണ് അപകടത്തിൽപെട്ടത്. ആന്ധ്ര സ്വദേശികളായ നൗഷാദ് , നൈസ എന്നിവരാണു മരിച്ചത്. നിയന്ത്രണം നഷ്ടപെട്ട കാർ ഗ്യാപ്പ് റോഡിനു താഴെ കൊക്കയിലേക്കു പതിക്കുകയിരുന്നു. എട്ടു പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. പൂപ്പാറ ഭാഗത്തുനിന്നു രാവിലെ മൂന്നാറിലേക്കു പുറപ്പെട്ടതാണ് സംഘം.

Exit mobile version