newsdesk
മുക്കം: കൂടത്തായിക്ക് സമീപം വയലോരത്ത് പിക്കപ്പ് വാനും ലോറിയും കൂട്ടിയിടിച്ച് അപകടം .പിക്കപ്പ് വാൻ ഡ്രൈവർ ഇർഷാദ്(24 ) ന് ഗുരുതര പരിക്കേറ്റു . .KL-41-S-6449 പിക്കപ്പ് വാനും ,KL76-D-8108 അശോക് ലൈലാൻഡ് ലോറിയും ആണ് അപകടത്തിൽ പെട്ടത്.വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണിക്കാണ് അപകടം നടന്നത് .മുക്കത്ത് നിന്നും സ്റ്റേഷൻ ഓഫീസർ എം അബ്ദുൽ ഗഫൂറിന്റെ നേതൃത്വത്തിൽ എത്തിയ അഗ്നി രക്ഷാ സേനയും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി . അപകടത്തിൽ പരിക്കേറ്റ പിക്കപ്പ് വാൻ ഡ്രൈവർ ഇർഷാദിനേയും ചെമ്പൻചേരി പറമ്പ്, പനമരം എന്നയാളെയും ഓമശ്ശേരി ശാന്തി ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു